എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു; സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില്‍ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ജീവനക്കാരി സിനി കെ.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുത്തിപരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ പിന്നീടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























