കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സിപിഎം; ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി. നേരത്തെ രാജിവെക്കാന്‍ കൂട്ടാക്കാതിരുന്ന വിജയമ്മക്ക് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്കിയിരുന്നു. രാജിവച്ചില്ലെങ്കില്‍ വിജയമ്മയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നായിരുന്നു സിപിഎം മുന്നറിയിപ്പ്.
ചെന്നിത്തലയില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബിജെപി അധികാരത്തില്‍ എത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.
https://www.facebook.com/Malayalivartha

























