യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ഡ്രഗ്സ് നല്കി പീഡിപ്പിച്ച യുവാവ് പിടിയില്‍. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍റിന് സമീപം സന്തോഷ് ലൈനില്‍, കളപ്പുറക്കല്‍ വീട്ടില്‍ മിഷാല്‍ (23) ആണ് അറസ്റ്റിലായത്. ഇപ്പോള്‍ നെടുമ്ബാശ്ശേരി വില്ലേജ് അത്താണി കരയില്‍ മുഴിയാര്‍ റോഡില്‍ കാരോത്തുകുഴി ജോസിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഇയാള്‍. കുറ്റകൃത്യത്തിന് ശേഷം ഒഴിവില്‍ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ് പി എസിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ് ഐ മാരായ ജര്‍ട്ടീന ഫ്രാന്‍സിസ്, ജമാല്‍ ഇ കെ, എ എസ് ഐ മാരായ ഷാജി, ഷാഹി, ഇക്‌ബാല്‍ എസ് സി പി ഒ പ്രമീള രാജന്‍, ഷൈജാ ജോര്‍ജ്ജ് എന്നിവരുമുണ്ടായിരുന്നു. പ്രതി കൊലപാതകശ്രമം, മോഷണം ഉള്‍പെടെ നിരവിധി കേസ്സുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
https://www.facebook.com/Malayalivartha

























