പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥിയാവാന്‍ ആവശ്യപ്പെട്ടിട്ടില്ല... ആവശ്യപ്പെട്ടാല്‍ മത്സരിക്കും

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ധര്‍മജന്‍ ബോള്‍ഗാട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് ധര്‍മജന്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായെന്ന് ധര്‍മജന്‍ പറഞ്ഞു. ഐശ്വര്യ കേരള യാത്രക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും. 'കലാകാരന്മാരില്‍ ഞാന്‍ കോണ്‍ഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളു, കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് എടുക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥിയാവാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ മത്സരിക്കും.' ധര്‍മജന്‍ പറഞ്ഞു. നേരത്തെ ധര്‍മജന്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha

























