കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിന് ഇന്ന് 10 വയസ്സ്... മകള്‍ക്ക് അര്‍ഹിച്ച നീതി ലഭിക്കാന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് സൗമ്യയുടെ അമ്മ

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്ന സൗമ്യ കൊലക്കേസിന് ഇന്ന് 10 വയസ്സ് തികയുകയാണ്. മകള്‍ക്ക് അര്‍ഹിച്ച നീതി ലഭിക്കാന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് സൗമ്യയുടെ അമ്മ സുമതി. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു ജയിലില്‍ ആണ്. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ട്രെയിന്‍ യാത്രക്കിടെ ക്രൂര ബലാത്സംഗത്തിന് ഇരയാവുകയും അഞ്ചു ദിവസം മരണത്തോട് മല്ലടിച്ച ശേഷം മരണത്തിനു കീഴടങ്ങിയത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും മകളുടെ നീതിക്കായി പോരാടുകയാണ് അമ്മ സുമതി.
പീഡന കേസ് പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതിലെ കാലതാമസവും അര്‍ഹിച്ച ശിക്ഷ നല്കാത്തതുമാണ് ഇത്തരം കേസ് തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്നതിനു കാരണം. 'പത്തുവര്‍ഷം കഴിഞ്ഞിട്ടും അവന്‍ ജീവനോടെ ഇരിക്കുന്നത് വിഷമം ഉണ്ടാക്കുന്നു. അവന്‍ മരിക്കുന്നതു കണ്ടിട്ട് മരിച്ചാല്‍ മതി എനിക്ക്. എന്നാല്‍ ഓരോ ദിവസം കഴിയും തോറും അവനു ആയുസ്സ് കൂടി വരുകയാണെന്നു തോന്നുന്നു എന്ന് സൗമ്യയുടെ അമ്മ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























