സലിം രാജിനെ വളര്‍ത്തിയതാര്? മുഖ്യമന്ത്രിയോ അതോ കോണ്‍ഗ്രസോ?

കടംകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സിബിഐ അറസ്റ്റ് ചെയ്ത സലീം രാജിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയോ അതോ കോണ്‍ഗ്രസോ. സഭവവുമായി ബന്ധപ്പെട്ട് ഇന്നല്ലെങ്കില്‍ നാളെ മുഖ്യമന്ത്രിയും അകത്തുപോകുമെന്നാണ് കഴിഞ്ഞ ദിവസം അരുവിക്കര ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് ആയുധമാക്കുന്ന പ്രധാന വിഷയം സലിംരാജിന്റേതാണെന്ന് ഉറപ്പായി. നേരത്തെ തന്നെ സലിംരാജിന്റെ തട്ടിപ്പുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്മറയാക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് പ്രതിപക്ഷ നേതാവ് നിയമസഭയിലും ഉന്നയിച്ചു. അതി രൂക്ഷമായ ഭാഷയിലാണ് സലിം രാജും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ വിളിച്ചുപറഞ്ഞത്. സിപീക്കറായിരുന്ന ജി കാര്‍ത്തികേയന്‍ സംസാരം അതിരുവിടുന്നത് കണ്ട് വിഎസിന്റെ മൈക്ക് ഓഫ് ചെയ്തു. വിഎസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിപറയാതെ നിസഹായനായ തലകുനിച്ചിരിക്കാനെ മുഖ്യമന്ത്രിക്ക് കഴിഞ്ഞുള്ളു. അന്നുമുതല്‍ തുടങ്ങിയതാണ് കേരളീയരുടെ മനസില്‍ ഈ ചോദ്യം .സലിംരാജെന്നക്രിമിനല്‍ പോലീസുകാരനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയോ അതോ കോണ്‍ഗ്രസോ എന്ന്. ഇരുവരും തമ്മിലുള്ള ബന്ധത്തക്കുറിച്ച് പലവ്യഖ്യാനങ്ങളും വന്നെങ്കിലും ഇന്നും ഉത്തരംകിട്ടാത്ത ചോദ്യാമായി ഇത് അവശേഷിക്കുന്നു.
മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പുതുപ്പള്ളിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള പാമ്പാടി വേളൂരിലാണ് സലിംരാജിന് ജനിച്ചത്. ചെറുപ്പത്തിലെ ഉമ്മന്‍ചാണ്ടിയോടും കോണ്‍ഗ്രസിനോടും സലിംരാജിന് താല്‍പര്യമുണ്ടായിരുന്നു. ജനനായകന്‍ ഉമ്മന്‍ചാണ്ടിയോടും കോണ്‍ഗ്രസിനോടും താല്പര്യം തോന്നുക സ്വാഭാവികം. കെ. എസ്.യുവിന്റെ കോട്ടയായ പുതുപ്പള്ളിയിലെ കോളേജിലാണ് സലിം രാജിന്റെ പഠനം. ഇവിടെയെത്തുന്ന ഉമ്മന്‍ചാണ്ടിയുടെ അനുയായിവൃന്ദവുമായി സലിംരാജ് സൗഹൃദം സ്ഥാപിച്ചു. ഉമ്മന്‍ചാണ്ടി സലിരാജിന്റെ മനസ്സിലെ ഹീറോയായി.
വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയിരുന്ന നേതാക്കളുമായി കൂടുതല്‍അടുത്തു. ആബന്ധം ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫുമായി സൗഹൃദം കൂടാന്‍ വഴിയൊരുക്കി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം ഒരു പേഴ്‌സണല്‍ സ്റ്റാഫിനെ ഉമ്മന്‍ചാണ്ടി നിയോഗിച്ചിട്ടുണ്ട് .അദ്ദേഹവുമായാണ് സലിംരാജ് അടുത്തത്. ക്രമേണ അദ്ദേഹം സലിംരാജിന്റെ ഗോഡ് ഫാദറായി.
അതോടെ ഉമ്മന്‍ചാണ്ടിയുടെ ക്യാമ്പില്‍ നിത്യസന്ദര്‍ശകനായി. കടുത്ത രാഷ്ട്രീമൊന്നുമില്ലായിരുന്നെങ്കിലും ഈ ബന്ധം കാലങ്ങളോളം തുടര്‍ന്നു. പാമ്പാടി കെജി കോളേജിലെ ഹരമായിരുന്ന സലിംരാജ് 1993 ലാണ് പൊലീസില്‍ ചേരുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ ഇടുക്കി എ.ആര്‍. ക്യാമ്പില്‍ പോസ്റ്റിംഗ് ലഭിച്ചു. അവിടെ നിന്ന് പുറത്തിറങ്ങുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ്.1998ല്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ നിയമനം. അപ്പോഴും പുതുപ്പള്ളി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഇടുക്കിയിലെ നെടുങ്കണ്ടത്താണ് സലിംരാജിന്റെ ഭാര്യാഗൃഹം. നെടുങ്കണ്ടത്തുവച്ച് മണല്‍ മാഫിയ ബന്ധങ്ങളില്‍ ആരോപണവിധേയനായി. ഇതിന്റെ പേരില്‍ മേലുദ്യോഗസ്ഥര്‍ ശകാരിച്ചപ്പോള്‍ അവരെ തിരിച്ചു വിരട്ടിയിരുന്നത് പുതുപ്പള്ളിബന്ധം പറഞ്ഞായിരുന്നു.
പൊലീസില്‍ എത്തിയ കാലം മുതലേ സലിംരാജ് വില്ലനായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിക്കുന്നു. ആദ്യം വിവാദത്തില്‍ പെട്ടത് മേലുദ്യോഗസ്ഥനെ തല്ലിയപ്പോഴാണ്. സ്‌റ്റേഷനിലെ എസ്.ഐയായിരുന്ന സുരേന്ദ്രന് മര്‍ദ്ദനമേറ്റു. എസ്.ഐ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്തു. ആ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ എത്തിയത് ഇടുക്കിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ്. ഇതിനിടെ കട്ടപ്പന സ്‌റ്റേഷനിലേക്കു മാറ്റംകിട്ടി. അവിടെ നിന്നാണ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഗണ്‍മാനായി മാറുന്നത്.
പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കുംപൊലീസ് സേനയിലുള്ള ആരെയും ഗണ്‍മാനായി ആവശ്യപ്പെടാം. ഇന്റലിജന്‍സ് അന്വേഷണം നടത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കിയാല്‍ ഗണ്‍മാനായി നിയമനം നല്‍കും. ഇടുക്കിയില്‍ ഇത്രയും പ്രശ്‌നമുണ്ടാക്കിയ സലിംരാജിന് ഗണ്‍മാനായി നിയമനം കിട്ടാന്‍ യാതൊരു തടസ്സവും ഉണ്ടായില്ല. യഥാര്‍ത്ഥത്തില്‍ പൊലീസ് അസോസിയേഷനിലെ കോണ്‍ഗ്രസ് അനുകൂലികളായവര്‍ അന്നേ സലിംരാജിന് എതിരായിരുന്നു. അവരെ ഞെട്ടിച്ചുകൊണ്ടാണ് അവരുടെ നേതാവിന്റെ ഗണ്‍മാനായി സലിംരാജ് മാറുന്നത്.
ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ സലിം രാജിന്റെ പേര് എത്തിച്ചത് കോളേജില്‍ പഠിക്കവേ സലിംരാജിനെ പുതുപ്പള്ളിയമായി ബന്ധപ്പെടുത്തിയ വിദ്വാന്‍ തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ടക്ഷരത്തില്‍ അറിയപ്പെടുന്നയാളുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായി സലിംരാജ് മാറി.
സലിം രാജിന്റെബന്ധങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി സ്‌റ്റേറ്റ് സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതു മുഖവിലയ്‌ക്കെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതിനിടെ കട്ടപ്പനയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സ് അനധികൃതമായി കൈയില്‍ വച്ചതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നു. എന്നാല്‍ അതും ഉന്നതബന്ധം ഉപയോഗിച്ച് ഒതുക്കിതീര്‍ത്തു. അതുകഴിഞ്ഞാണ് വിവാദ ഭൂമി ഇടപാടില്‍ പെടുന്നതും. ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തില്‍ കുടുങ്ങുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















