സലിംരാജ് അധികാര ദുര്‍നിനിയോഗം നടത്തിയതായി സിബിഐ

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിബിഐ. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വച്ചാണ് തട്ടിപ്പിനായി ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയത്. കടകംപളളി തട്ടിപ്പുകേസില്‍ സലിംരാജ് അടക്കം ഏഴുപേരെ ഇന്നലെയാണ് സിബിഐ തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയാണ് പ്രതികളുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഭൂമിതട്ടിപ്പിന് ഒത്താശ ചെയ്തുവെന്നാണ് സലിംരാജിനെതിരെയുളള ആരോപണം.
വില്‍പ്പനക്കരാറുകള്‍ തയാറാക്കുന്നതില്‍ സലിംരാജിനു നേരിട്ടു പങ്കുണ്ടായിരുന്നു. ഭൂമി ഇടപാടിന്റെ ആറു കരാറുകളില്‍ സലിം രാജിന്റെ പേരുള്ളതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കടകംപളളിയിലെ പതിമൂന്നേക്കര്‍ ഭൂമിയാണ് തട്ടിയെടുത്തത്. ഇതുസംബന്ധിച്ച പരാതികള്‍ സലിംരാജ് അട്ടിമറിച്ചുവെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും സിബിഐ കണ്ടെത്തി. തുടര്‍ന്ന് കടകംപളളിക്കേസില്‍ സലിംരാജിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ തീരുമാനിക്കുകയായിരുന്നു.
ഒപ്പം ബന്ധുക്കളായ അബ്ദുള്‍ മജീദ്, നിസാര്‍ അഹമ്മദ്, അബ്ദുള്‍ അഷ്‌റഫ്, എസ്.എം.സലീം, ഇടനിലക്കാരന്‍ സി.കെ.ജയറാം, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയകുമാര്‍ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















