പ്രകൃതിവിരുദ്ധ ലൈംഗികപീഡനം: സീരിയല്‍ നടന്‍ അറസ്റ്റിലായി

പതിമ്മൂന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ സീരിയല്‍ നടന്‍ അറസ്റ്റില്‍. പള്ളിക്കണ്ടി സ്വദേശി ടി.ടി. ഹൗസില്‍ അഷറഫ് പള്ളിക്കണ്ടി എന്ന മുഹമ്മദ് അഷ്‌റഫി (26) നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം വീട്ടിലും ലോഡ്ജുമുറികളിലും വെച്ച് പലതവണ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. വീട്ടുകാരെ ഉപദ്രവിക്കുമെന്നും കൊന്നുകളയുമെന്നും ഭീഷിണിപ്പെടുത്തിയാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കുട്ടിയില്‍നിന്ന് ഇയാളുടെ പേരും മൊബൈല്‍ നമ്പറും മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
ഒരുവര്‍ഷം മുമ്പ് മാങ്കാവില്‍ വെച്ച് ബൈക്കില്‍ ലിഫ്റ്റ് കൊടുത്താണ് ഇയാള്‍ കുട്ടിയെ പരിചയപ്പെട്ടത്. പലതവണ കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് കുട്ടിയെ മാജിക് കാണിച്ചും ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചും വശത്താക്കിയതെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ സീരിയലില്‍ അഭിനയിച്ചിട്ടുണ്ടെന്നും ധാരാളം പരിപാടികള്‍ക്ക് ആര്‍ട്ട് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും മനസ്സിലായത്. കേസില്‍ ഒരു പ്രതി കൂടിയുണ്ടെന്നും അയാള്‍ മൂന്ന് മാസം മുമ്പ് ഗള്‍ഫിലേക്ക് പോയെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















