ഓവര്‍കോട്ടായി കാക്കിഇടുന്നവരെയെല്ലാം പൊക്കാന്‍ പോലീസ്

ഓവര്‍കോട്ടായി കാക്കി ഇടുന്നവരെയെല്ലാം പൊക്കാന്‍ പോലീസ് എത്തുന്നു. ബസ് ഡ്രൈവര്‍മാര്‍,കണ്‍ഡക്ടര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. പോലീസിന്റെ കാക്കി വേട്ട ഇന്നലെ ആരംഭിച്ചു. പേര് ഓപ്പറേഷന്‍ കാക്കി. ബസ് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കാക്കി ഷര്‍ട്ട് പെട്ടെന്ന് ഊരിയെറിഞ്ഞാല്‍ ഡ്രൈവര്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഇനി ഈ വിദ്യയൊന്നും നടപ്പില്ല. കാക്കി ധരിക്കാതെയും മറ്റൊരു ഷര്‍ട്ടിനു മുകളില്‍ കാക്കി ധരിച്ചും സ്വകാര്യ ബസ് ഓടിച്ച ഡ്രൈവര്‍മാരാണ് പിടിയിലായത്.
കോട്ടയം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഇന്നലെ വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെ പോലീസ് നടത്തിയ പരിശോധനയിലാണ് 45 പേര്‍ കുടുങ്ങിയത്. കോട്ടയം ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് സിഐ എ.ജെ. തോമസ്, ഏറ്റുമാനൂര്‍ സിഐ ജോയി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 80ല്‍പരം ബസുകളില്‍ പരിശോധന നടത്തി. കോട്ടയം ഡിവൈഎസ്പി വി.അജിതിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ കാക്കി വേട്ടയില്‍ 45 ഡ്രൈവര്‍മാര്‍ പിടിയിലായി.
100 രൂപ പിഴയീടാക്കിയാണ് ഇവരെ വിട്ടയച്ചത്. യാത്രക്കാരില്‍നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്നു പോലീസ് അറിയിച്ചു.ഏതെങ്കിലും അപകടത്തില്‍പ്പെട്ടാലും ബസില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാലും ഡ്രൈവര്‍മാറെ തിരിച്ചറിയാതിരിക്കാനാണ് കാക്കി ധരിക്കാതിരിക്കുന്നത്. മറ്റൊരു ഷര്‍ട്ടിനു മുകളില്‍ കാക്കി ധരിക്കുന്നതും ഇതേ ഉദേശ്യത്തിലാണെന്ന് പോലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















