ആറ്റില്‍ കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയെ മാനഭംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍

കോതമംഗലത്ത് ആറ്റില്‍ കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയെ മാനഭംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. കട്ടമ്പുഴ സ്വദേശി പൊട്ടമുളയില്‍ സണ്ണികുര്യനാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കഴിഞ്ഞ മാസം 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ്റില്‍ കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയെ ആക്രമിച്ച പ്രതി ഇവരെ തൊട്ടടുത്ത പൊന്തക്കാട്ടിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടമ്മ ഇക്കാര്യം മറച്ചുവയ്ക്കുകയും, പിന്നീട് പരാതിയുമായി രംഗത്തെത്തുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















