പാഠപുസ്തക വിതരണത്തിലെ അപാകത: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

പാഠപുസ്തകം വിതരണം ചെയ്യുന്നതിലെ അപാകതയില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും കൊല്ലത്തും ഡിഡി ഓഫീസുകളിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് നടന്ന മാര്‍ച്ചിനെ ബാരിക്കേടുകള്‍ ഉപയോഗിച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേടിലൂടെ തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കൊല്ലത്ത് നടന്ന മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസ് ലാത്തി വീശി. സംഘര്‍ഷങ്ങളില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















