അരുവിക്കര ഉപതിരഞ്ഞെടുപ്പ് അഴിമതിക്കാര്‍ക്കുള്ള തിരിച്ചടിയാകുമെന്ന് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

യുഡിഎഫ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ തോല്‍ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് വിനയന്‍ രംഗത്തെത്തിയത്. അഴിമതിക്കാരെയും അതിന് സംരക്ഷണ നല്‍കുന്നവരെയും പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
കേരള ജനതയുടെ ആത്മാഭിമാന പോരാട്ടമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്. പട്ടിണി പാവങ്ങളുടെ നികുതികാശ് കൊണ്ട് സുഖലോലുപരായി നടക്കുകയും എല്ലാ വൃത്തികേടുകളും സര്‍ക്കാര്‍ ചെലവില്‍ തന്നെ എഴുതി തള്ളുകയും ബജറ്റ് പോലും വിറ്റ് കാശുണ്ടാക്കുന്ന അഴിമതി വീരന്മാര്‍ക്കെതിരെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്നാണ് വിനയന്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















