പണമില്ലാത്തതിനാല്‍ റോഡ് പണി വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്

റോഡ് പണി ചെയ്യാനുള്ള പണം പോലുമില്ലാതെ നെട്ടോട്ടത്തിലാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ്. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കണ്ടിട്ട് പോലും നന്നാക്കാനുള്ള പണമില്ലാതെ ഓടുകയാണ് യുഡിഎഫും പൊതുമരാമത്ത് വകുപ്പ് അധികൃതരും. പണം ഇല്ലാത്തതിന്റെ കാരണം പറഞ്ഞാണ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ് വെട്ടിക്കുറച്ചിരിക്കുന്നത്. കുഴികള്‍ അടയ്ക്കലും റീടാറിങ്ങും പോലെ ചെലവേറിയ പണികള്‍ ഈ വര്‍ഷം മഴക്കാലത്തിനു മുന്‍പു ചെയ്യേണ്ടെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകരം ഓട വൃത്തിയാക്കല്‍, കാടു വെട്ടിത്തെളിക്കല്‍ പോലുള്ള അനുബന്ധ പ്രവൃത്തികള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണു നിര്‍ദേശം.
സംസ്ഥാനത്തെ 15 റോഡ് ഡിവിഷനുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചു മുതല്‍ 10 വരെ കോടി രൂപയുടെ എസ്റ്റിമേറ്റാണു വിവിധ ഡിവിഷനുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. എല്ലാ വര്‍ഷവും മഴക്കാലത്തിനു മുന്‍പു റോഡുകളിലെ കുഴികള്‍ അടയ്ക്കുകയും തകര്‍ന്ന റോഡുകള്‍ നന്നാക്കുകയും ചെയ്യുന്ന പതിവുണ്ട്. മഴ തുടങ്ങിയശേഷം തകരുന്ന റോഡുകളില്‍ താല്‍ക്കാലികമായി കുഴിയടയ്ക്കാനുള്ള കരാറുകളും മുന്‍കൂട്ടി നല്‍കാറുണ്ട്. ഇക്കുറി ഇവയില്ല.
മഴയ്ക്കു മുന്‍പുള്ള അറ്റകുറ്റപ്പണികള്‍ അനാവശ്യവും നഷ്ടവുമാണെന്നാണു പൊതുമരാമത്ത് വകുപ്പ്് വിലയിരുത്തുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തിയതു വെള്ളക്കെട്ടില്‍ നശിച്ചുപോവുകയും പിന്നീടു വന്‍ തുക മുടക്കി വീണ്ടും റോഡ് നിര്‍മിക്കേണ്ടി വരികയും ചെയ്യുമെന്നാണു അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മണ്‍സൂണിനു ശേഷം സംസ്ഥാനത്തു റോഡ് അറ്റകുറ്റപ്പണികള്‍ക്കും നിര്‍മാണത്തിനുമായി 940 കോടി രൂപ ചെലവഴിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















