അരുവിക്കര ഉപതെരഞ്ഞെടുപ്പ്: വി.എസ് പ്രചാരണം നയിക്കുമെന്ന് എം. വിജയകുമാര്‍, മണ്ഡലത്തില്‍ ഇടതുപ്രചാരണം ഇതുവരെ ഔദ്യോഗികമായി തുടങ്ങിയിട്ടില്ല

അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. അരുവിക്കരയില്‍ ആര് ജയിക്കുമെന്ന് ഇപ്പോഴും ആര്‍ക്കും ഉറപ്പില്ല. ഇടത് മുന്നണി പ്രചാരണത്തിന് വിഎസ് എത്തില്ലെന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍, പ്രചാരണത്തിന് വിഎസും കൂടെയുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് വി.എസ്. അച്യുതാനന്ദനാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് വി.എസിന്റെ ഔദ്യോഗിക വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് വിജയകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തില്‍ ഇടതുപ്രചാരണം ഇതുവരെ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെന്നും പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വി.എസ് തന്നെ നിര്‍വഹിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.
ബുധനാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം അരുവിക്കര തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഉദ്ഘാടകനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിളിക്കാന്‍ തീരുമാനിച്ചിരുന്നു. ഒമ്പതിനോ പത്തിനോ ആര്യനാട് ജംഗ്ഷനില്‍ അച്യുതാനന്ദന്‍ ഉദ്ഘാടകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ കൂടിച്ചേരുന്നതിനാല്‍ അക്കാര്യവും കൂടി നോക്കി തീയതി നല്‍കാമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















