വിഎസ് തിങ്കളാഴ്ച മുതല്‍ അരുവിക്കരയിലെത്തും, ആവശത്തോടെ അണികള്‍, വിവാദം വേണ്ടെന്ന് കോടിയേരി

അരുവിക്കരയില്‍ തിങ്കളാഴ്ച മുതല്‍ വി.എസ്. അച്യുതാനന്ദന്‍ പ്രചാരണത്തിനിറങ്ങുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വിജയകുമാര്‍. എന്നാല്‍ വിഎസ് പ്രചാരണത്തിനെത്തില്ലെന്നതടക്കമുള്ള വിവാദങ്ങല്‍ അതി്ഥാനരഹിതമാണെന്നും വിഎസിനെകുറിച്ചുളള വിവാദങ്ങള്‍ വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ താന്‍ പര്യടമത്തിനെത്തില്ലന്നടക്കമുള്ള വാര്‍ത്തകള്‍ അത് പ്രചരപ്പിച്ചവരോട് തന്നെ ചോദിക്കണമെന്ന് ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിഎസ് പറഞ്ഞു. ഇപ്പോള്‍ തന്നെ വിഎസിന് വേണ്ടി മണ്ഡലത്തില്‍ അവിടവിടെ ഫഌക്‌സ്‌ബോര്‍ഡുകള്‍ നിരന്നിട്ടുണ്ട്. സ്ഥാനാര്‍ഥി മാത്രം പോസ്റ്ററുകളിലും ഫഌക്‌സ് ബോര്‍ഡുകളിലും വന്നാല്‍മതിയെന്നുള്ള സിപിഎം നിര്‍ദ്ദേശം ലംഘിച്ച് വിഎസും എം വിജയകുമാറും തമ്മില്‍ നില്‍ക്കുന്ന ഫഌക്‌സ്‌ബോര്‍ഡുകളും പോസ്റ്ററുകളും മണ്‍ലത്തില്‍ നിരന്നിട്ടുണ്ട്. വിഎസ് വിഭാഗമാണ് ഇതിനു പിന്നിലെന്ന് പിണറായി വിഭാഗം ആരോപിക്കുന്നു. അതുകൊണ്ട് തന്നെ പിണറായിയും വിജയകുമാറും കൂടി നില്‍ക്കുന്ന പോസ്റ്ററുകളും ഫഌക്‌സ്‌ബോര്‍ഡുകളും അണിയറയില്‍ പിണറായിവിഭാഗം ഒരുക്കിക്കഴിഞ്ഞു. എന്തായാലും പ്രചരണം മൂര്‍ഛിക്കേ വിഎസ് പിണറായി ഗ്രൂപ്പുകളുടെ മത്സരം സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കര്‍ഷന നിലപാട്.
എകെ ആന്റണിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിനാണ് യുഡിഎഫ് ക്യാമ്പ് മുന്‍തൂക്കം നല്‍കുന്നത്. നാളെ യുഡിഎഫ് അരുവിക്കര മണ്ഡലം കണ്‍വന്‍ഷന്‍ ആന്റണിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ആന്റണിക്കുപുറമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ദേശീയ നേതാക്കളും അരുവിക്കരയില്‍ യുഡിഎഫിനുവേണ്ടി പ്രചാരണത്തിനിറങ്ങും. ഇന്നലെ മുതല്‍ ബിജെപിക്യാമ്പും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ആവേശത്തോടെയാണ് വോട്ടര്‍മാരെ കാണുന്നത്. രാജഗോപാലിനുള്ള വ്യക്തിപ്രഭാവം ഇവിടെ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















