സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനക്കെതിരെ പ്രതിഷേധം; ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനക്കെതിരെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 10 വര്‍ഷം കൂടുേമ്ബാള് ശമ്ബള പരിഷ്കരണം മതിയെന്ന 10ാം ശമ്ബള കമീഷന്‍ ശിപാര്‍ശ മറികടന്നാണ് 11ാം ശമ്ബള കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍ അംഗീകരിച്ചത്.
കോവിഡുമൂലം സമ്പദ്ഘടനക്കുണ്ടായ ആഘാതം കണക്കിലെടുക്കാതെയാണ് ശമ്ബള പരിഷ്കരണം നടപ്പാക്കിയത്. സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലത്തിലും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. ദേശീയ കോഓഡിനേറ്റര്‍ ജെ.പി. ബിനു, സെക്രട്ടറി സിയാദ് പറമ്ബില്‍, അനൂപ് ശശിധരന്‍, പോള്‍ ജേക്കബ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























