സര്‍ക്കാരിനും സി പി എമ്മിനും ദേവസ്വംബോര്‍ഡിനും മേലെ ഉടുമ്പിന്‍ പിടുത്തമിട്ട് ഹൈക്കോടതി !! പതിനെട്ടാം പടിയില്‍ തലതല്ലി പിണറായി വിജയന്‍; ജയിലഴിക്കുള്ളില്‍ നിലവിളിച്ച് എന്‍ വാസു !! കൊള്ളയില്‍ വന്‍ തോക്കുകള്‍ അവരിലേക്ക് അന്വേഷണം എത്തിയിരിക്കണമെന്ന് കട്ടായം ഉത്തരവിട്ട് ജഡ്ജി

സര്‍ക്കാരിനും സി പി എമ്മിനും ദേവസ്വംബോര്‍ഡിനും മേലെ ഉടുമ്പിന്‍ പിടുത്തമിട്ട് ഹൈക്കോടതി. സ്വര്‍ണപ്പാളികള്‍ പുറത്ത് കൊണ്ടുപോകണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് പച്ചയ്ക്ക് പറഞ്ഞ് ഹൈക്കോടതി. പതിനെട്ടാം പടിയില്‍ തല തല്ലുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കൊള്ളയില്‍ വരും ദിവസങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും നിര്‍ണായകം. ഇത്രയും ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കൊണ്ട് പിടിച്ച് നിന്നു ഇനി എന്തുചെയ്യണമെന്ന് അറിയാതെ പിണറായി.
കോടതി റിമാന്‍ഡ് കാലാവധി നീട്ടി വീണ്ടും അഴിക്കുള്ളിലായതിന്റെ മുറുമുറുപ്പില്‍ പദ്മകുമാര്‍. ഇനിയും അകത്ത് കിടക്കാന്‍ വയ്യെന്ന നിലപാടില്‍ വാസു. സിപിഎമ്മിന്റെ വാസു സഖാവ് ബോംബ് പൊട്ടിക്കുമോയെന്ന ഭയത്തില്‍ സിപിഎം. സ്വര്‍ണപ്പാള്ളി അഴിച്ചെടുക്കുന്നതില്‍ മാത്രമല്ല കടത്തില്‍ പദ്മകുമാറിന് പങ്കുണ്ടെന്ന് എസ്‌ഐടി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. വാസുവിന് കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സിപിഎമ്മിലെ ഉന്നതന്മാര്‍ക്കും അയ്യപ്പന്റെ പൊന്ന് കടത്തിയതില്‍ പങ്കുണ്ടെന്ന് ഉറപ്പാകും. ആ പേരുകള്‍ വാസു പറയുമോ എന്ന ഭയം സിപിഎമ്മിനെ വേട്ടയാടുന്നു. ഇന്ന് വാസുവിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുകയാണ് വീണ്ടും നീട്ടിയാല്‍ വാസുവിന് കലികയറും. രണ്ട് തവണയാണ് വാസുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കീറിയെറിഞ്ഞത്. ജയില്‍ കിടന്ന് സമനില തെറ്റി നില്‍ക്കുന്ന വാസു തെറ്റുകള്‍ സമ്മതിച്ച് ഉന്നതന്മാരുടെ പേര് പറഞ്ഞ് മാപ്പ് സാക്ഷിയാകാന്‍ ശ്രമിച്ചാല്‍ സിപിഎം ചത്തുമലക്കും. സെല്ലില്‍ ഒരു കട്ടിലും ഫാനും റെഡിയാക്കി കൊടുത്തത് കൊണ്ട് വാസു മെരുങ്ങിയെന്ന് സിപിഎം കരുതണ്ട. പാര്‍ട്ടിക്ക് തലയ്ക്ക് മുകളില്‍ ശനിയാണ് വാസു അണ്ണന്‍.
ഹൈക്കോടി ഉടുമ്പിന്‍ പിടുത്തമാണ് ഇട്ടിരിക്കുന്നത്. ഒരുത്തനും ഊരിപ്പോകില്ല. കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കേരള ഹൈക്കോടതി. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി.
ശബരിമല കൊള്ളയില്‍ തുടരെ തുടരെ സര്‍ക്കാരിന് തിരിച്ചടി. ദേവസ്വം മുന്‍ സെക്രട്ടറി എസ് ജയശ്രീയെ എസ് ഐ ടി ചോദ്യംചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ജയശ്രീയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ജയശ്രീയുടെ ആരോഗ്യസ്ഥിതി ചോദ്യംചെയ്യലിന് തടസമാകില്ലെന്നാണ് വിലയിരുത്തല്‍. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് ചോദ്യംചെയ്യുക. ദ്വാരപാലകപ്പാളി കേസില്‍ 4ാം പ്രതിയാണ് ജയശ്രീ. ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്ത് ശേഷം ജയശ്രീയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. പാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം ബോര്‍ഡ് മിനുട്ട്‌സില്‍ ആണ് തിരുത്തല്‍ വരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്‌സില്‍ എഴുതിയത്. സ്വര്‍ണക്കൊള്ള സംഘത്തിലെ ഏക വനിതയാണ് ജയശ്രീ.
കേസില്‍ ജയശ്രീ നിര്‍ണായക കണ്ണിയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ദേവസ്വം സെക്രട്ടറി ചീഫ് അഡ്മിനിസ്‌ട്രേറ്ററാണ്. ആ ചുമതല കൂടി വഹിച്ചിരുന്നയാളാണ് ജയശ്രീ. അതുകൊണ്ടുതന്നെ ക്ഷേത്രവക സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് നിഗമനം. 35 വര്‍ഷത്തെ സര്‍വീസ് ഉളളയാളാണ് ജയശ്രീ. ഗൂഢാലോചനയില്‍ പങ്കുളളത് കൊണ്ടാണ് സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയിട്ട് പോലും അത് തിരുത്താന്‍ ജയശ്രീ തയ്യാറായില്ലെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. അന്വേഷണസംഘം പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച്ച കോടതിയെ സമീപിക്കാനാണ് നീക്കം. സ്വര്‍ണക്കൊളള കേസില്‍ എന്‍ വാസുവും മുരാരി ബാബുവും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
സ്വര്‍ണകൊള്ളയില്‍ സര്‍ക്കാരിനും സിപിഎമ്മിനും ദേവസ്വംബോര്‍ഡിനും മേലെ ഉടുമ്പിന്‍ പിടുത്തമിട്ട് ഹൈക്കോടതി. കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കേരള ഹൈക്കോടതി വിശദീകരിക്കുമ്പോള്‍ ഇനിയും പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് വ്യക്തം. ഈ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ദേവസ്വം ബഞ്ച് ഒരു മാസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി നീട്ടിയിരുന്നു. എന്നാല്‍ അതിന് ശേഷവും വലിയ വേഗത അന്വേഷണങ്ങളില്‍ കാണാനില്ല. തദ്ദേശ തിരഞ്ഞെടുപ്പുവരെ കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ചില കേന്ദ്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. ഇത് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് മനസ്സലാക്കിയുള്ള നിരീക്ഷണമാണ്. പക്ഷേ കുറച്ചു ദിവസമായി പ്രത്യേക അന്വേഷണ സംഘം ഒന്നും കാര്യമായി ചെയ്യുന്നില്ലെന്ന വാദം ശക്തമാണ്. ഇതുവരെ പ്രതിചേര്‍ത്തവര്‍ക്കുമപ്പുറം ആളുകളുണ്ട് എന്ന് കോടതി പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്ഥിരമായി ബന്ധമുള്ളവരിലേക്കും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കും അന്വേഷണം നീളണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പോലീസ് അനുസരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തില്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയതെന്ന് ഹൈക്കോടതി പറയുന്നു. ഈ വലിയ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താന്‍ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. 2019ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണം വീണ്ടും പൂശുന്നതിനായി പാളികള്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം എടുത്തപ്പോള്‍ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. എന്നാല്‍, അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയപ്പോഴാണ് സ്വര്‍ണം പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനമായത്. ഇത് ഉന്നതരുടെ സഹായത്തോടെ പോറ്റിക്കുണ്ടായ വലിയ സ്വാധീനം വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നുമുണ്ട്. കൊള്ളക്കാരുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് കാലം തെളിയിച്ചു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ന് കേരളം നമ്പര്‍ വണ്‍, കേരള ജനതയുടെ തലയില്‍ ആറ് ലക്ഷം കോടിയുടെ കടം കയറ്റിവച്ചിട്ടാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങാന്‍ പോകുന്നത്. എന്തിനെയും ന്യായീകരിക്കുന്ന ഗോവിന്ദന്റെ തൊലിക്ക് ഏറ്റവും കട്ടിയുള്ള തൊലിക്കുള്ള അവാര്‍ഡ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അവസാനത്തെ കമ്യുണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് കുരുക്ക്. ഇരട്ടപദവി ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ കെ ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ബി അശോക് ഐഎഎസ് ആണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ പദവിയിലിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഐഎംജി ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഡയറക്ടര്‍ ആയിരിക്കെ ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇരട്ടപദവി ഇല്ലെന്നും ബോര്‍ഡ് പ്രസിഡന്റ് ആയതില്‍ ചട്ടലംഘനം ഇല്ലെന്നുമാണ് കെ ജയകുമാര്‍ പറയുന്നത്. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ലെന്നും ഐഎംജി ഡയറക്ടര്‍ പദവിയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി. പകരക്കാരന്‍ വരുന്നതോടെ ഐഎംജി ഡയറക്ടര്‍ ചുമതല ഒഴിയും. ഒരേ സമയം രണ്ട് പ്രതിഫലം പറ്റുന്നില്ലെന്നും കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജയകുമാറിന്റെ നിയമനം ചട്ടലംഘനം തന്നെയെന്നാണ് ബി അശോക് ഐഎഎസിന്റെ പ്രതികരണം. ഐഎംജി പദവി ഒഴിഞ്ഞശേഷം വേണമായിരുന്നു ചുമതല ഏറ്റെടുക്കാന്‍. ജയകുമാറിന്റെ ഐഎംജി ഡയറക്ടര്‍ നിയമനവും ചട്ടലംഘനമാണെന്ന് ബി അശോക് പറഞ്ഞു.
സ്വന്തം പേഴ്‌സണല്‍ സ്റ്റാഫിലെ അഴിമതിക്കാരനെ പോലും മാറ്റാന്‍ കഴിയാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് പുതിയ പ്രതിസന്ധി. ശബരിമലയില്‍ ഇനിയും സദ്യ തുടങ്ങാനായിട്ടില്ല. ശൗചാലയങ്ങളും വൃത്തിഹീനം. മതിയായ പിന്തുണ കെ ജയകുമാറിന് സര്‍ക്കാരോ ദേവസ്വം ജീവനക്കാരോ നല്‍കുന്നില്ല. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെതിരെ ഹര്‍ജിയും വരുന്നു. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആണ്. ആ പദവിയിലെ നിയമനം ഐഎഎസ് കേഡര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നീക്കം ചെയ്യണം എന്നുമുള്ള ഐഎഎസ് അസോസിയേഷന്‍ ഹര്‍ജി കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പറയാന്‍ മാറ്റിയിരുന്നു. ദേവസ്വം ബോര്‍ഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും, സത്യപ്രതിജ്ഞ ചെയ്ത് ചാര്‍ജ് ഏറ്റെടുത്തപ്പോഴും, തുടര്‍ന്ന് ഇപ്പോഴും കെ.ജയകുമാര്‍ സര്‍ക്കാര്‍ പദവി വഹിച്ച് ശമ്പളം പറ്റുന്ന തെളിവുകള്‍ നിരത്തിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സര്‍ക്കാറിന്റെ കീഴില്‍ കേവലം അധികച്ചുമതലയായി കാണാനാവുന്ന ഒന്നല്ല ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പദവിയെന്നും വാദമുണ്ട്. ഹര്‍ജികക്ഷിക്ക് വേണ്ടി അഡ്വ ബോറിസ് പോള്‍, അഡ്വ സാജന്‍ സേവ്യര്‍ എന്നിവര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരായി.
"
https://www.facebook.com/Malayalivartha



























