ബോബി ചെമ്മണ്ണൂരിനെതിരെ വിഎസ്, സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച് 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം

പ്രമുഖ ജുവലറി ഉടമയും ആതുര സേവനരംഗത്ത് പ്രമുഖനുമായ ബോബി ചെമ്മണ്ണൂരിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യതാനന്ദന്‍ രംഗത്ത്. കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിഎസ് ബോബിക്കെതിരെ ആഞ്ഞടിച്ചത്. ബോബി ചെമ്മണ്ണൂര്‍ സര്‍ക്കാര്‍ സംവിധാനങ്ങലെ വെട്ടിച്ച് 2000 കോടിരൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വിഎസ് ആരോപിക്കുന്നത്. എന്നാല്‍ വിഎസിന്റെ ആരോപണം ജുവലറിമുതലാളിയുടെ പരസ്യം വാങ്ങി ചാനല്‍ നടത്തുന്ന മുതലാളിമാര്‍ മുക്കി.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വി എസിന്റെ ആരോപണം. റിസര്‍വ് ബാങ്കിന്റേയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും നിയമങ്ങള്‍ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വി എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂര്‍ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാള്‍ രേഖാമൂലം ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതി ആഭ്യന്തര വകുപ്പ് മുക്കി. ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശം വഴി അറിഞ്ഞത്.
ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും കാണേണ്ട പോലെ കണ്ടതാണ് ഫയല്‍ മുങ്ങാന്‍ കാരണമെന്നും വി എസ് വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്. എന്നാല്‍ വന്‍കിടക്കാരുടേയും സ്വര്‍ണ്ണക്കടക്കാരുടേയും വാഴ്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നും വി എസ് പറഞ്ഞു.
എന്നാല്‍ വിഎസിന്റെ വാര്‍ത്താ സമ്മേളനത്തിലെ ഈ ഭാഗങ്ങള്‍ ചാനലുകള്‍ കാണിച്ചില്ല. ചെമ്മണ്ണൂരിനെതിരെ വിഎസ് പറഞ്ഞത് ഒരു പത്രവും പ്രസിദ്ധീകരിച്ചില്ല. കോടികളുടെ പരസ്യം മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് കൊണ്ടാണ് വിഎസിന്റെ പ്രസ്താവന മുക്കിയതെന്നും ആരോപണമുണ്ട്. പാര്‍ട്ടി പത്രമായ ദേശാഭിമാനിയും വിഎസിനെ അവഗണിച്ചു.2000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് മാദ്ധ്യമങ്ങള്‍ ഒരുപോലെ മുക്കിയത്. തിരുവന്നതപുരം പ്രസ്‌ക്ലബിലും ബോബി ചെമ്മണ്ണൂരിന് സ്വാധീനമുണ്ട്. പ്രസ്‌ക്ലബ് നവീകരണത്തിന് ലക്ഷങ്ങള്‍ സാഹായിച്ചാമ് ബോബി ഇവിടത്തെ മാധ്യമപ്രവര്‍ത്തകരെ കയ്യിലെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















