കുരുക്കുമുറുക്കാന്‍ സിബിഐ; അന്വേഷണം വന്‍സ്രാവുകളിലേക്ക് എത്തുമോ, ടി.ഒ സൂരജിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിന് പിന്നിലെ വമ്പന്‍മാരും കുടുങ്ങാന്‍ സാധ്യത. അന്വേഷണം കടുപ്പിക്കുന്നതിനുള്ള സൂചനകള്‍ നല്‍കി കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുന്നു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സൂരജ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ആയിരിക്കേയാണ് ഭൂമി തട്ടിപ്പ് നടന്നത്. തട്ടിപ്പിന് ലാന്‍ഡ് റവന്യൂ ഓഫീസിലെ ഉന്നതരുടെ ഒത്താശയുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് അടക്കം നിരവധി പേരെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.
കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടിയാണ് സൂരജിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. നേരത്തെ സുരജിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്നത്തെ എറണാകുളം ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ നടപടി സ്വീകരിച്ചതെന്നായിരുന്നു സൂരജിന്റെ മൊഴി. ഇത് സി.ബി.ഐ പൂര്‍ണ്ണമായും വിശ്വാസത്തിലെത്തിട്ടില്ല. തട്ടിപ്പിനായി നടന്ന ഗൂഢാലോചനയില്‍ സൂരജിന് പങ്കുണ്ടോയെന്നാണ് സി.ബി.ഐ പരിശോധിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനം അടക്കം നിരവധി തവണ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് സൂരജ്. ആ സാഹചര്യത്തില്‍ സൂരജിന്റെ മൊഴിയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാതെയാണ് സി.ബി.ഐയുടെ അന്വേഷണം നടക്കുന്നത്. അന്വേഷണം ലീഗിലേക്കെത്തുമോ എന്ന പേടിയും പാര്‍ട്ടിക്കാര്‍ക്കുണ്ട്. കാരണം ലീഗിന്റെ വിശ്വസ്തനാണ് ടി.ഒ സൂരജ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















