നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടി വി ന്യൂ സര്‍വേ, ബിജെപി മൂന്ന് സീറ്റ് നേടും, മുസ്ലിം ലീഗിന് പ്രതിപക്ഷ സ്ഥാനം ലഭിക്കും

എല്‍ഡിഎഫ് മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും ടി വി ന്യൂ നടത്തിയ സര്‍വേ ഫലം. കേരളത്തില്‍ നടക്കാന്‍പോവുന്നത് വന്‍ രാഷ്ട്രീയ മാറ്റങ്ങളാണെന്നാണ് ടി.വി ന്യൂ ചാനലിന്റെ സര്‍വേ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി കേരളം ഭരിക്കുമെന്ന് ടിവി ന്യൂ സി.ആര്‍. സി(സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി) പ്രീ ഇലക്ഷന്‍ സര്‍വേ ഫലം പറയുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കും. ഇടതുമുന്നണിക്ക് സംസ്ഥാനത്ത് 31.7 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍, യു. ഡി. എഫിന് 27 ശതമാനം വോട്ടുകള്‍ ലഭിക്കും. ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ കൂടും. എല്‍ഡിഎഫ് 92 മുതല്‍ 100 വരെ സീറ്റുകളാണ് നേടുക. യുഡിഎഫിന് 37 മുതല്‍ 46 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. ബിജെപിക്ക് മൂന്ന് സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തക വീണാജോര്‍ജാണ് സര്‍വേഫലം പുറത്ത് വിട്ടത്.
തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് വന്മുന്നേറ്റം നടത്തും. മധ്യ കേരളത്തിലും ഇടതുമുന്നണി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് സര്‍വേ പറയുന്നു. വടക്കന്‍ കേരളത്തില്‍ ഒപ്പത്തിനൊപ്പമാണ്. മുസ്ലിം ലീഗിന്റെ കരുത്താണ് വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആശ്വാസം പകരുക. കേരള കോണ്‍ഗ്രസിന് നേരിടുന്ന തിരിച്ചടിയാണ് മധ്യ കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം നഷ്ടപ്പെടുത്തുക. സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കെ.എം മാണിയും തിരുവഞ്ചൂറും, വി എസ് ശിവകുമാറും, അടൂര്‍പ്രകാശും അടക്കമുള്ള പ്രമുഖമന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നതെന്ന്, മലബാറില്‍ എല്‍.ഡി.എഫിന് നേരിയ മുന്‍തൂക്കമെ സര്‍വേ കാണിക്കുന്നുള്ളൂ. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് കുഞ്ഞാലിക്കുട്ടി ആയിരുക്കുമെന്ന് സര്‍വേ ഫലങ്ങള്‍ വിശകലനം ചെയ്തശേഷം തിരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.അഡ്വ. ജയശങ്കര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഇക്കാര്യം ശരിവെക്കയും ചെയ്തു.
മഞ്ചേശ്വരം, കാസര്‍കോട്, നേമം എന്നീ മൂന്നു സീറ്റുകളിലാണ് ബിജെപിക്ക് ജയസാധ്യതയുള്ളത്. ഇതില്‍ മഞ്ചേശ്വരവും, കാസര്‍കോടും ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. മറ്റ് നാല്‍പ്പതു മണ്ഡലങ്ങളില്‍ ബിജെപി നിര്‍ണായകമാണെന്നും സര്‍വേ വിലയിരുത്തുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാവുയകണെന്നം ഇനി വരാനിരിക്കുന്നത് എല്‍.ഡി.എഫ്ബിജെപി പോരാട്ടമാണെന്നും സര്‍വേ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് എ.എം രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബറില്‍ നടക്കുന്ന തദ്ദശേ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതിന് വ്യക്തമായ മുന്‍തൂക്കമെന്ന് ടിവി ന്യൂസെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി (സിആര്‍സി)സര്‍വേ. ബിജെപി സംസ്ഥാന വ്യാപകമായി വോട്ടിങ് നില ഗണ്യമായി മെച്ചപ്പെടുത്തും. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളില്‍ നാലും എല്‍ഡിഎഫ് നേടുമെന്നും സര്‍വേയില്‍ പറയുന്നു.
കൊച്ചിയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. തിരുവനന്തപുരം, കൊല്ലം, കോഴിക്കൊട് എന്നിവ നിലനിറുത്തുന്നതിനൊപ്പം തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്. മുനിസിപ്പിലാറ്റികളില്‍ വ്യക്തമായ മേധാവിത്തം എല്‍ഡിഎഫ് നേടും. തെക്കന്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടത്തുമ്പോള്‍ വടക്കന്‍, മധ്യ കേരളത്തില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















