പിണറായിക്കെതിരെ ഉമ്മന്‍ചാണ്ടി, സോളാറില്‍ തെളിവുണ്ടെങ്കില്‍ കക്ഷി ചേരാത്തതെന്തെന്ന് മുഖ്യന്‍

സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വലിയ തെളിവുകള്‍ കൈവശം ഉണ്ടായിരുന്നെങ്കില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കക്ഷി ചേരാതിരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മിഷന് മുന്പില്‍ നിന്ന് ഒളിച്ചോടിയ പിണറായിയെ കമ്മിഷന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ ടെനി ജോപ്പനെക്കാള്‍ കുറ്റക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കമ്മിഷന് മുന്പാകെ മൊഴി നല്‍കിയിരുന്നു.
തെളിവുണ്ടെങ്കില്‍ ആര്‍ക്കും കക്ഷി ചേരാം. എന്നാല്‍, തെളിവുകളൊന്നും കൈവശമില്ലാത്തതിനാലാണ് പിണറായി വിജയന്‍ കക്ഷി ചേരാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ കമ്മിഷന്റെ പരിധിയില്‍ വരില്ലെന്നാണ് പിണറായി വിജയന്‍ ആദ്യം പറഞ്ഞത്. എന്നാല്‍, പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചപ്പോള്‍ തന്റെ ഓഫീസും അന്വേഷണ പരിധിയിലായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.സി.ടി.വി സ്ഥാപിച്ചത് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















