കൊല്ലത്ത് കെഎസ്ആര്ടിസി ബസ് ലോറിയില്‍ തട്ടി താഴേക്കു മറിഞ്ഞ് നാല്‍പ്പതോളം പേര്‍ക്കു പരിക്കേറ്റു

ഹരിപ്പാട്ടു നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ലോറിയില്‍ തട്ടി താഴ്ചയിലേക്കു ചരിഞ്ഞു 40 ഓളം പേര്‍ക്കു പരിക്കേറ്റു. ദേശീയപാതയില്‍ രാവിലെ എട്ടിനു നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിക്കു സമീപമായിരുന്നു അപകടം.
ചാറ്റല്‍മഴയെതുടര്‍ന്നു ബ്രേക്ക് പിടിക്കുന്നതിനിടയില്‍ റോഡിനു കുറുകെയായ ലോറിയില്‍ ബസ് തട്ടുകയായിരുന്നു. പരിക്കേറ്റ കരുനാഗപ്പള്ളി സ്വദേശി മനീഷ (28), ശക്തികുളങ്ങര സ്വദേശി രജനീഷ് (ഏഴ്), കരുനാഗപ്പള്ളി സ്വദേശിനി ശ്രീരഞ്ജിനി (35), മുതുകുളം സ്വദേശി ഇന്ദു (33), ഓച്ചിറ സ്വദേശികളായ സതി (33), ആരതി (6), ക്ലാപ്പന സ്വദേശി വിജയമ്മ (56), ആദിനാട് സ്വദേശി തങ്കമണി (58), തുറയില്‍കുന്ന് സ്വദേശി വിനോദ് (30),കായംകുളം സ്വദേശിനി സുഭാഷിണി (60), നടേശന്‍ (62), കരുനാഗപ്പള്ളി സ്വദേശി സുജിന്‍ (19), ആറാട്ടുപുഴ സ്വദേശി ഇബ്രാഹിംകുട്ടി (37), കരുനാഗപ്പള്ളി സ്വദേശി സുനില്‍ (38), ശൂരനാട് സ്വദേശി കൃഷ്ണന്‍കുട്ടി (52), രാജേന്ദ്രന്‍ (50), കറ്റാനം സ്വദേശി മനോഹരന്‍ (52), ഹരിപ്പാട് സ്വദേശി പ്രസന്നന്‍ (54), ബാബു (43), ഗോപാലകൃഷ്ണന്‍ (69), ശ്രീദേവി (40), വിഷ്ണു (17), മഞ്ജിത് (19), സുബിന്‍ (19), പ്രിന്‍സ് (21), സുരേഷ് (37), അടൂര്‍ സ്വദേശി രാമചന്ദ്രന്‍ (30), തഴവ സ്വദേശി രാധാകൃഷ്ണന്‍ (49), കായംകുളം സ്വദേശി വിജയന്‍ (45), കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹരിപ്പാട് സ്വദേശി പ്രസന്നന്‍, കണ്ടക്ടര്‍ കാര്‍ത്തികപ്പള്ളി സ്വദേശി രഞ്ജിത്ത് ബാബു എന്നിവരെ നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയിലും മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മിക്കവര്‍ക്കും തലയ്ക്കും കൈകാലുകള്‍ക്കുമാണു പരിക്ക്. പല്ലുകള്‍ നഷ്ടപ്പെട്ടവരുമുണ്ട്. നാട്ടുകാരാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ചവറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. റോഡിലെ തടസം മാറ്റി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















