അപകടത്തില്‍ പരിക്കേറ്റ അന്യ സംസ്ഥാന തൊഴിലാളിക്ക് സഹായഹസ്തവുമായി എംപിയുടെ ഭാര്യ

ഓട്ടോയിടിച്ചു പരിക്കേറ്റു വഴിയില്‍ കിടന്ന അന്യ സംസ്ഥാനക്കാരന് നിഷ ജോസ് കെ മാണിയുടെ അവസരോചിതമായ ഇടപെടല്‍ മൂലം ജീവന്‍ തിരികെ കിട്ടി. വഴിയിലൊരാള്‍ പരിക്കേറ്റു കിടക്കുന്നതു കണ്ട് അവര്‍ കാര്‍ നിര്‍ത്തി. പരിക്കേറ്റയാളെ ഒറ്റയ്ക്ക് കാറില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ അതുവഴി നടന്നു വന്ന ടൈല്‍സ് ജോലിക്കാരനായ എറണാകുളം സ്വദേശി ജേക്കബ് എന്നയാള്‍ സഹായിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കാറില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് പരിക്കേറ്റയാള്‍ ഹിന്ദിക്കാരനാണെന്ന് മനസിലായത്. എന്താണ് പറയുന്നതെന്ന് ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമൊന്നും മനസിലായില്ല. അവിടെയും സഹായത്തിനായി നിഷ എത്തി.
മുട്ടമ്പലം കോട്ടയം ക്ലബിനു സമീപം റോഡില്‍ പരിക്കേറ്റു കിടന്നയാളെ നിഷാ ജോസ് സ്വന്തം കാറില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷയിടിച്ചു വീണയാളെ ഏറെ നേരം കഴിഞ്ഞിട്ടും ആരും തിരിഞ്ഞു പോലും നോക്കിയില്ല. നിരവധി വാഹനങ്ങള്‍ ഈ സമയത്ത് അതുവഴി കടന്നു പോയെങ്കിലും ആരും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല. ഈ സമയത്താണ് എംപിയുടെ ഭാര്യ നിഷാജോസ് അതുവഴി വന്നത്. ട്യൂഷനു പോയ മകളെ കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നു അവര്‍.
പരിക്കേറ്റയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ആദ്യത്തെ നമ്പരില്‍ വിളിച്ച് ഹിന്ദിയില്‍ സംസാരിച്ചു. പരിക്കേറ്റയാളുടെ സഹോദരനായിരുന്നു അത്. അപകട വിവരവും ഏത് ആശുപത്രിയിലാണ് കിടക്കുന്നതെന്ന വിവരവും സഹോദരനെ അറിയിച്ച ശേഷമാണ് നിഷ ജോസ് മടങ്ങിയത്. ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















