കളമശേരി ഭൂമി തട്ടിപ്പ്; റവന്യൂ ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു: സി.ബി.ഐ

എല്ലാ പഴുതുകളും അടഞ്ഞതോടെ കുറ്റം സമ്മതിച്ച് ഉദ്യോഗസ്ഥര്‍. കളമശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചുവെന്ന് സി.ബി.ഐ. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചില രേഖകള്‍ കുടി പരിശോധിക്കുമെന്നും സി.ബി.ഐ കോടതിയില്‍ അറിയിച്ചു. കളമശേരി ഭൂമി തട്ടിപ്പില്‍ ലാന്‍ഡ് റവന്യൂ ഓഫീസിലെ ഉന്നതരുടെ ഒത്താശയുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജും റവന്യൂ ഉദ്യേഗാസ്ഥരും അടക്കം നിരവധി പേര്‍ അറസ്റ്റിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്തിരുന്നു. സൂരജ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആയിരിക്കെയാണ് ഭൂമി തട്ടിപ്പ് നടന്നത്. കൂടുതല്‍ തെളിവുകള്‍ തേടിയാണ് സൂരജിനെ ചോദ്യം ചെയ്തത്. നേരത്തെ സുരജിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്നത്തെ എറണാകുളം ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ നടപടി സ്വീകരിച്ചതെന്നായിരുന്നു സൂരജിന്റെ മൊഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















