ഉതുപ്പ് വര്‍ഗീസിന് അനുകൂലമായി സിബിഐ; ഉതുപ്പിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ നിലപാട് തണുപ്പിച്ച് പുതിയ സത്യവാങ്മൂലം

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സി.ബി.ഐ. നിലപാട് മയപ്പെടുത്തി. ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയാണെന്നും അധോലോക ബന്ധമുണ്ടെന്നുമുള്ള സി.ബി.ഐയുടെ മുന്‍ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാണ് പുതിയ സത്യവാങ്മൂലം സിബി ഐ കോടതിയില്‍ സമര്‍പ്പിച്ചത്.
പൊതുജനമധ്യത്തില്‍ അവഹേളിക്കാനാണു സി.ബി.ഐയുടെ ശ്രമമെന്നും അന്വേഷണവുമായി സഹകരിക്കാന്‍ അവസരം വേണമെന്നും ഉതുപ്പ് വര്‍ഗീസിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷക മീനാക്ഷി അറോറ ബോധിപ്പിച്ചു. സി.ബി.ഐയുടെ മുന്‍ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ പുതിയ സത്യവാങ്മൂലത്തില്‍ ഒഴിവാക്കപ്പെട്ടതും അവര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സി.ബി.ഐ. മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അഭിഭാഷക പത്ര റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തി വാദിച്ചു. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ആസ്പദമാക്കിയല്ല കേസ് തീര്‍പ്പാക്കുന്നതെന്നു ജസ്റ്റിസ് എബ്രഹാം മാത്യു നിരീക്ഷിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഉടന്‍ കീഴടങ്ങാന്‍ പ്രതിക്ക് നിര്‍ദേശം നല്‍കണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടു.
നഴ്‌സുമാരെ ചൂഷണം ചെയ്ത് 100 കോടിയോളം രൂപ തട്ടിയെടുത്ത കേസെന്ന നിലയില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയേ്ണ്ടതുേെണ്ടന്നും സി.ബി.ഐ. സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ പി. ചന്ദ്രശേഖരപിള്ള വാദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി ചൊവ്വാഴ്ചത്തേക്കു മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















