അരുവിക്കരയില്‍ മത്സരിക്കുന്ന ശബരീനാഥ് ഒഴികെ പ്രധാനസ്ഥാനാര്‍ഥികള്‍ക്കെല്ലാം പാറ്റൂരില്‍ ഫ്ളാറ്റുണ്ടെന്ന് ലോകായുക്ത

അരുവിക്കരയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ശബരീനാഥ് ഒഴികെ പ്രധാനസ്ഥാനാര്‍ഥികള്‍ക്കെല്ലാം രണ്ടും മൂന്നും ഫ്‌ലൂറ്റുകളുണ്ടെന്ന വിവരമാണ് പുറത്തുവരുന്നതെന്ന് ലോകായുക്ത പയസ് കുര്യാക്കോസ്. ലോകായുക്തയുടെ പരാമര്‍ശം വിവാദമായി. പരാമര്‍ശത്തിനെതിരെ സിപിഎം രംഗത്തുവന്നു. ലോകായുക്തയുടെ പരാമര്‍ശം അനൗജിത്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സിപിഎം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്ത്‌കൊണ്ടാണ് ലോകായുക്ത ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയറിയില്ലെന്നും കടകംപള്ളി പറഞ്ഞു.ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സിപിഎം അറിയിച്ചു. എന്നാല്‍ തനിക്കു തന്റെ കുടുംബാങ്ങള്‍ക്കോ പാറ്റൂരിലെ വിവാദഭൂമിയില്‍ ഫഌറ്റുകളില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍ പറഞ്ഞു. ലോകായുകത ജസ്റ്റിസ് പയസ് സി കുര്യാക്കോസിന്റെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധമായ അഭിപ്രായ പ്രകടനത്തിനെതിരെ ഉടന്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.
എന്നാല്‍ പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും എതിര്‍കക്ഷിയാക്കുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കി. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഫ്‌ലൂറ്റ് നിര്‍മിച്ചുവെന്ന ഹര്‍ജിയിലാണ് അമിക്കസ്‌ക്യൂറിയായ അഡ്വ. കെ.വി.പ്രദീപിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത പയസ് കുര്യാക്കോസും ഉപലോകായുക്ത കെ.ബാലചന്ദ്രനും നിര്‍ദേശിച്ചത്.
ജൂലായ് 10ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് കോടതി പരിശോധിച്ചശേഷം ഇവര്‍ക്ക് നോട്ടീസ് അയയ്ക്കുന്ന കാര്യം പരിഗണിക്കും. ലാന്‍ഡ് റവന്യൂ കമ്മീഷണറടക്കം മൂന്ന് എതിര്‍കക്ഷികള്‍ വെള്ളിയാഴ്ച എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. തര്‍ക്കഭൂമിയില്‍ സര്‍ക്കാര്‍ പുറമ്പോക്കുണ്ടെങ്കില്‍ വിട്ടുതരാന്‍ തയ്യാറാണെന്ന് കെട്ടിടനിര്‍മാതാക്കള്‍ ലോകായുക്തയെ അറിയിച്ചു.
കേസില്‍നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മുന്‍കളക്ടര്‍ ബിജുപ്രഭാകര്‍ ഹൈക്കോടതിയില്‍നിന്ന് നേടിയ സ്‌റ്റേ റദ്ദാക്കാന്‍ സര്‍ക്കാര്‍അഭിഭാഷകന്‍ നടപടി സ്വീകരിക്കണം. ബിജുവിന്റെ സ്‌റ്റേ റദ്ദാക്കിയാലെ നിലവിലെ കേസ് വേഗത്തിലാക്കാന്‍ കഴിയൂവെന്നും ലോകായുക്ത അഭിപ്രായപ്പെട്ടു. മറ്റ് എതിര്‍ കക്ഷികള്‍ എത്രയുംവേഗം സത്യവാങ്മൂലം സമര്‍പ്പിക്കണം. കേസ് ജൂലായ് 10ന് വീണ്ടും പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















