നടി ശ്രീവിദ്യയുടെ സ്വത്ത് അനധികൃതമായി കൈവശം വച്ചിരിക്കുന്നെന്ന പരാതിയില്‍ ഗണേഷ് കുമാറിനെതിരെ അന്വേഷണം,

അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് അനധികൃതമായി കൈവശം വച്ചിരിക്കുന്നെന്ന പരാതിയില്‍ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം. ക്രൈംബ്രാഞ്ച് എസ്.പി. രാജ്പാല്‍മീണയാണ് കേസ് അന്വേഷിക്കുക. ശ്രീവിദ്യയുടെ സഹോദരന്‍ കെ. ശങ്കര്‍രാമന്റെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം. ശ്രീവിദ്യയുടേതെന്ന് ഗണേഷ്‌കുമാര്‍ അവകാശപ്പെട്ട വില്‍പത്ര പ്രകാരം നടപ്പില്‍ വരുത്തേണ്ട കാര്യങ്ങള്‍ അദ്ദേഹം കഴിഞ്ഞ ഒന്‍പത് വര്‍ഷമായിട്ടും ചെയ്തിട്ടില്ലെന്നും ശ്രീവിദ്യ ട്രസ്റ്റിന്റെ ആദ്യയോഗം നടന്നതല്ലാതെ ഇതുവരെ മറ്റു പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ശ്രീവിദ്യയുടെ വീട്, കാര്‍, സംസ്ഥാനത്ത് പലയിടങ്ങളിലായുമുള്ള ഭൂമി, എല്‍.ഐ.സി. പോളിസികള്‍ തുടങ്ങി എല്ലാ സ്വത്തുക്കളും ഗണേഷ്‌കുമാര്‍ അനധികൃതമായി ഉപയോഗിക്കുകയാണെന്നും ശങ്കര്‍രാമന്റെ പരാതിയില്‍ ഉണ്ട്. ശങ്കര്‍രാമന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. ഡി.ജി.പി.ക്ക് കൈമാറിയ പരാതി ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















