സി.പി.എം കേന്ദ്രകമ്മിറ്റി ഇന്ന്: സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി വിഎസ് യെച്ചൂരിയെ കണ്ടു

സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയിലത്തെിയ വി.എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി പറഞ്ഞതായാണ് സൂചന.പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ ഏഴുമണിയോടെ തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വി.എസും യെച്ചൂരിയും വെളിപ്പെടുത്തിയില്ല. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് ചര്‍ച്ചക്ക് ശേഷം യെച്ചൂരിക്കൊപ്പം പുറത്തിറങ്ങിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വി.എസ് മറുപടി നല്‍കിയില്ല.
എന്നാല്‍, തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലുള്ള പ്രതിഷേധം ജനറല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ചുപോരുന്ന പരാതികളെല്ലാം വി.എസ് വിശദമായി യെച്ചൂരിക്ക് മുന്നില്‍ അവതരിപ്പിച്ചതായാണ് വിവരം. കേന്ദ്ര നേതൃത്വത്തില്‍ വി.എസുമായി അടുപ്പം സൂക്ഷിക്കുന്നയാളാണ് യെച്ചൂരി.
അതേസമയം, ഇന്ന് തുടങ്ങുന്ന കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ കാര്യമായ ചര്‍ച്ചയാകില്ലെന്നാണ് സൂചന. എന്നാല്‍, വി.എസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയും അതേക്കുറിച്ചുള്ള വി.എസിന്റെ നിലപാടും കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
വിശദമായ ചര്‍ച്ചകളിലേക്ക് കടക്കില്ല. അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, സംഘടനാ പ്രശ്‌നങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ദോഷം ചെയ്യുമെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്.
പിണറായി വിജയന്റെയും പ്രകാശ് കാരാട്ടിന്റെയും നേതൃത്വത്തെ ചോദ്യം ചെയ്ത് വി.എസ് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് വി.എസിനെതിരെ പ്രമേയം പാസാക്കിയത്.
പ്രമേയത്തില്‍ വി.എസിന് കടുത്ത അതൃപ്തിയുണ്ടെങ്കിലും വി.എസിന്റെ പരാമര്‍ശം അതിരുകടന്നെന്ന നിലപാടാണ് യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതൃത്വത്തിനുള്ളത്. കേന്ദ്രം നേതൃത്വം തന്നെ വി.എസിന്റെ പരാമര്‍ശം തള്ളിപ്പറയുകയും ചെയ്തു. ഇതോടെ തല്‍ക്കാലം പ്രതിഷേധം അടക്കിയ വി.എസ് അരുവിക്കരയില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസും സംസ്ഥാന നേതൃത്വവും തങ്ങളുടെ നിലപാട് അറിയിക്കുന്നതിനപ്പുറം നടപടി വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കില്ല. എന്നാല്‍, കേരളത്തിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നേരത്തേ നിയോഗിച്ച പി.ബി കമീഷന്‍ സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടായേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















