കോടികളുടെ തട്ടിപ്പു നടത്തിയിട്ടും ടീം സോളാര്‍ ഇപ്പോഴും കരിമ്പട്ടികയില്‍ അല്ല: എല്ലാം സര്‍ക്കാരിന്റെ അറിവോടെ

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിവാദമായി മാറിയ സോളാര്‍ തട്ടിപ്പ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താതെ സര്‍ക്കാരിന്റെ ഒത്താശ. തട്ടിപ്പിന് മുഖ്യന്റെ ഓഫീസും സരിതയുമായി ബന്ധം കാരണമായി എന്ന വിവാദം തുടക്കം മുതല്‍ ഉണ്ടായിരുന്നു. അതുപോലെ എല്ലാം ശരിവെക്കും വിധമാണ് ഇപ്പോഴും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ടീം സോളാര്‍ എന്ന കമ്പനി രൂപീകരിച്ചാണ് സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിപ്പു നടത്തിയത്. എന്നാല്‍, സംസ്ഥാന സര്‍ക്കാറിലെ ഉന്നതര്‍ ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ കേസുകള്‍ ഓരോന്നായി തേച്ചുമാച്ച് കളയുകയും ചെയ്തിരുന്നു. ടീം സോളാറിന്റെ പേരില്‍ സരിത എസ്.നായര്‍ നടത്തിയ തട്ടിപ്പിനെപ്പറ്റി കേന്ദ്ര കമ്പനികാര്യ വകുപ്പിനെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല.
അതേസമയം ഏറെ കോളിളക്കം സൃഷ്ടിച്ച തട്ടിപ്പുകേസ് ആയതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ഭയന്നാണ് ടീം സോളാറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തത്തതെന്നാണ് അറിയുന്നത്. 1956 ലെ കമ്പനികാര്യ നിയമം അനുസരിച്ചു കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനമാണ് ടീം സോളാര്‍. ഇത്തരം കമ്പനികള്‍ക്കെതിരേ കേസുകളുണ്ടായാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര കമ്പനികാര്യ വകുപ്പിനെ രേഖാമൂലം വിവരം അറിയിക്കണമെന്നാണു നിയമം.
സൗരോര്‍ജ പദ്ധതിയുടെ പേരില്‍ നിരവധി ആളുകളില്‍നിന്നും കോടികള്‍ തട്ടിയ ടീം സോളാര്‍ കമ്പനിയെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. കരിമ്പട്ടികയില്‍ ഉള്‍പ്പെടണ്ട ടീം സോളാര്‍ ഇപ്പോഴും \'ആക്ടിവ് കമ്പനി\'കളുടെ പട്ടികയിലാണുള്ളതെണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കേന്ദ്ര കമ്പനികാര്യ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാത്തതുകൊണ്ടാണ് ടീം സോളാറിനെ തട്ടിപ്പു കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്. തട്ടിപ്പ് തുടരാതിരിക്കാന്‍ ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പെടുത്തുകയാണ് തുടര്‍നടപടി. എന്നാല്‍ രാജ്യമാകെ ഇളക്കി മറിച്ച സോളര്‍ തട്ടിപ്പ് നടന്ന് വര്‍ഷം രണ്ടുകഴിഞ്ഞിട്ടും വിവരം കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല. അതു കൊണ്ടാണ് ടീം സോളാര്‍ ഇപ്പോഴും കമ്പനികാര്യ വകുപ്പിന് കീഴിലുള്ള ആക്ടിവ് കമ്പനികളുടെ പട്ടികയില്‍ തുടരുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ്, ആദായനികുതി വകുപ്പ്, തുടങ്ങിയ വിവിധ കേന്ദ്ര എജന്‍സികളുടെ ഇടപെടലുകള്‍ക്ക് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്ന് ആക്ഷേപമുണ്ട്. ടിം സോളാറിനെ കരിമ്പട്ടികയില്‍പെടുത്തുന്നത് തടയുകവഴി കേന്ദ്ര എജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ സരിത നായരെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്.
ഇതോടെ കമ്പനിക്ക് വീണ്ടും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുകയാണെന്ന ആരോപണവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















