സലിം രാജ് മുഖ്യമന്ത്രിയോട് കയര്‍ക്കുന്നത് കണ്ട് ഞെട്ടിപ്പോയെന്ന് കളമശേരി ഭൂമിക്കേസിലെ പരാതിക്കാരന്‍ നൗഷാദ്

നിങ്ങളുടെ വീടും സ്ഥലവും ആരൊക്കെയോ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, ഉടന്‍ നാട്ടിലെത്തണമെന്ന് വളി. ജോലി ചെയ്യുന്ന ഇലക്ട്രിക് കമ്പനിയില്‍ സൂപ്പര്‍വൈസറായി ഉദ്യോഗക്കയറ്റം കിട്ടിയതിന്റെ പിറ്റേദിവസമാണ് വീട്ടില്‍ നിന്നും വിളി വന്നത്. 17 വര്‍ഷത്തോളമായി സൗദിയില്‍ ഇലക്ട്രിക്കല്‍ വര്‍ക് ചെയ്യുകയായിരുന്നു നൗഷാദ് . കളമശേരി ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജടക്കം ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തത് നൗഷാദ് ഹൈക്കോടതിയില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ്. സലിം രാജ് നിരവധി തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് പോലും സലിം രാജിനെ പേടിയായിരുന്നു വെന്നും നൗഷാദ് പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നൗഷാദ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്നുതന്നെ നാട്ടിലേക്ക് വിമാനം കയറി. സരിതനായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസിന്റെ അലകള്‍ ആഞ്ഞടിക്കുന്ന സമയമാണ്. സലിംരാജിന്റെ നേതൃത്വത്തിലാണ് ഭൂമിതട്ടിയെടുക്കുന്നതെന്ന് ഉറപ്പായ സാഹചര്യത്തില്‍ 2013 ഒക്ടോബര്‍ 14ന് സഹോദരന്‍ എ.കെ.നാസര്‍, സുഹൃത്ത് എന്നിവരോടൊപ്പം നൗഷാദ് മുഖ്യമന്ത്രിയെ കാണാനെത്തി. രാത്രി ഒമ്പതരയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചു. പരാതി കേട്ടയുടന്‍ ഉമ്മന്‍ചാണ്ടി സലിംരാജിനെ വിളിപ്പിച്ചു. പരാതിക്കാരുടെ മുമ്പില്‍ വച്ചുതന്നെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ അവിടത്തെ കാഴ്ച ഞെട്ടിപ്പിച്ചതായി നൗഷാദ് പറയുന്നു. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിക്കുന്ന സലിംരാജിനെയാണ് കണ്ടത്. മുഖ്യമന്ത്രിയോട് തറുതല പറയുന്ന ഉദ്യോഗസ്ഥനെ നേരില്‍ കണ്ടപ്പോഴാണ് സലിംരാജിന്റെ സ്വാധീനത്തെ പറ്റി ബോധ്യമുണ്ടായത്. സംഭവം കണ്ട് ഞെട്ടിത്തരിച്ചിരുന്നുപോയതായും നൗഷാദ് പറയുന്നു.
ആഭ്യന്തര മന്ത്രി, ഡി.ജി.പി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിരുന്നു. ഒരാഴ്ചയായിട്ടും നടപടി ഉണ്ടാകാത്തതിനാല്‍ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.ആദ്യം കണ്ടപ്പോള്‍ അനുകൂല മനോഭാവം പ്രകടിപ്പിച്ചിരുന്ന മുഖ്യമന്ത്രി രണ്ടാമത് കണ്ടപ്പോള്‍ ആളാകെ മാറിയിരുന്നു. നിങ്ങളുടെ ഭൂമി സര്‍ക്കാരിലേക്ക് എടുക്കാന്‍ പോകുകയാണെന്നാണ് പറഞ്ഞത്. അതുകേട്ട് ഞങ്ങള്‍ ഞെട്ടി. കാരണം തിരക്കിയപ്പോള്‍ നിങ്ങള്‍ക്കെതിരെ പരാതിയുണ്ടെന്നായിരുന്നു മറുപടി. എല്ലാവര്‍ഷവും കരമടയ്ക്കുന്നതാണെന്ന് അറിയിച്ചിട്ടും മുഖ്യമന്ത്രി അയഞ്ഞില്ല. മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം സലിംരാജിന് വേണ്ടിയാണെന്നത് ഉള്‍ക്കൊള്ളാന്‍ ഏറെ നേരമെടുത്തെന്ന് നൗഷാദ് പറഞ്ഞു. അന്ന് അവിടെ നിന്ന് ഇറങ്ങുമ്പോള്‍ ഒരുകാര്യം ബോധ്യമായി സര്‍ക്കാരില്‍ നിന്ന് നീതി കിട്ടില്ല. അതിനെ തുടര്‍ന്നാണ് കോടതി സമീപിച്ചതെന്നും നൗഷാദ് പറഞ്ഞു.സി.ബി.ഐ അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണം നേര്‍വഴിക്ക് പോകുന്നതിന്റെ ലക്ഷണമാണെന്നും നൗഷാദ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















