തമ്മില്‍ തല്ലിയാല്‍ വിഴിഞ്ഞം പദ്ധതി തമിഴ്‌നാട് കടക്കുമെന്ന് സുരേഷ് ഗോപി

കേരളത്തിന്റെ ശാപം എന്നും വികസനം വരുമ്പോളുള്ള പാരവെപ്പാണ്. ആ മനസ്ഥിതി മാറണം. നിലവില്‍ ഒരു മാര്‍ഗം തുറന്നു കിട്ടിയിരിക്കുകയാണ്. ഇനി ഓരോ കാര്യങ്ങള്‍ പറഞ്ഞ് ജയലളിതയ്ക്ക് വഴിയൊരുക്കി കൊടുക്കരുത് എന്നും വിഴിഞ്ഞത്തെ ജനങ്ങള്‍ പദ്ധതി നടപ്പാകാന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
തുറന്നു കിട്ടിയ മാര്‍ഗം സുതാര്യമാണോയെന്ന് പരിശോധിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയും കാബിനറ്റുമാണ്. കഴിയുമെങ്കില്‍ അത് നടപ്പാക്കണം. സാധാരണ പ്രജകളെ പോലെയാണ് ഇക്കാര്യം പറയുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അരുവിക്കര തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനിറങ്ങുമെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചു.
വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കേരളം തയ്യാറായില്ലെങ്കില്‍ തമിഴ്‌നാടിന് കൈമാറുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി മുന്നറിയിപ്പു നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ കുളച്ചലിലും ആഴക്കടല്‍ തുറമുഖം സംബന്ധിച്ച സര്‍വെ നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















