മനുഷ്യമുഖമുള്ള സര്‍ക്കാരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്ന് എ കെ ആന്റണി

വികസനത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എപ്ലസാണെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം മുതിര്‍ന്ന തോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
വികസനത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊപ്പം ഓടിയെത്താന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല. പാവപ്പെട്ടവര്‍ക്കും ചെറുപ്പക്കാര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളത്. ജനോപകാരപ്രദമായ പല പദ്ധതികളും ഈ സര്‍ക്കാര്‍ നടപ്പാക്കിയെന്നും ആന്റണി പറഞ്ഞു.
സി.പി.എം വികസന വിരോധികളാണ്. പുതിയ കാലത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടപ്പെട്ടു. 25 വര്‍ഷം പിന്നിലാണ് സി.പി.എം ഇപ്പോഴും. കേരളം മാറിയത് അറിയാതെയാണ് സി.പി.എമ്മിന്റെ സഞ്ചാരം. കേരളത്തിന് വേണ്ടത് ഉടക്ക് രാഷ്ട്രീയമോ അക്രമ രാഷ്ട്രീയമോ അല്ല. വികസന രാഷ്ട്രീയമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ നയം കേരളത്തിന്റെ വികസനമാണെന്നും ആന്റണി പറഞ്ഞു. മനുഷ്യമുഖമുള്ള സര്‍ക്കാരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷം രാജ്യം ഭരിച്ച മോഡി സര്‍ക്കാര്‍ ജനങ്ങളെ കഷ്ടത്തിലാക്കിയെന്ന് ആന്റണി ആരോപിച്ചു. അന്തരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുമ്പോള്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കൂട്ടി മോഡി ജനങ്ങളെ ദ്രോഹിക്കുകയാണ്. മോദിയുടെ ഭരണം കൊണ്ട് വന്‍കിട കുത്തകകള്‍ക്കാണ് നേട്ടമുണ്ടാവുന്നത്. വിലക്കയറ്റത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നും ആന്റണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















