ബാര്‍ക്കോഴ അന്വേഷണത്തിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് ജേക്കബ് തോമസ്

ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണത്തിനിടെ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിജിലന്‍സ് മുന്‍ എ.ഡി.ജി.പി ജേക്കബ് തോമസ്. പല പ്രതിബന്ധങ്ങളും മാനസികമായി തളര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതെല്ലാം തന്റെ മനോധൈര്യം ഉപയോഗിച്ച് മറികടെന്നെന്നും ജേക്കബ് തോമസ് പറഞ്ഞു.ബാര്‍ കോഴ കേസ് നിഷ്പക്ഷമായാണ് അന്വേഷിച്ചത്. സര്‍ക്കാരിന്റേയോ വ്യക്തികളുടേയോ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയിട്ടില്ല. അന്വേഷണത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നന്മ നോക്കിയാണ് പ്രവര്‍ത്തിച്ചത്. എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















