കളമശേരി ഭൂമിയിടപാട്: നുണപരിശോധനയ്ക്ക് തയാറെന്ന് ടി.ഒ.സൂരജ്

കളമശേരി ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ.സൂരജ്. സത്യം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് നുണപരിശോധനയ്ക്ക് തയാറാകുന്നത്. തന്റെ മേല്‍ ജനങ്ങള്‍ക്കും സിബിഐയ്ക്കുമുള്ള സംശയം മാറ്റാനാണ് തീരുമാനമെന്നും എന്തു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്‌ടെങ്കിലും കുഴപ്പമില്ലെന്നും സൂരജ് പറഞ്ഞു. തീരുമാനം തിങ്കളാഴ്ച എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നുണപരിശോധനയ്ക്ക് തയാറല്ലെന്നായിരുന്നു സൂരജിന്റെ മുന്‍പത്തെ നിലപാട്.
കേസില്‍ സൂരജിനെ വെള്ളിയാഴ്ച സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഭൂമി തട്ടിപ്പ് കേസില്‍ സൂരജിനേയും കണയന്നൂര്‍ താലൂക്ക് ഡപ്യൂട്ടി തഹസീല്‍ദാര്‍ കൃഷ്ണകുമാരിയേയും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കണം എന്നായിരുന്നു സിബിഐയുടെ ആവശ്യം. തൃക്കാക്കര പത്തടിപ്പാലത്തെ 25 കോടി വിലയുള്ള 1.16 ഏക്കര്‍ ഭൂമിയുടെ തണ്ടപ്പേര് തിരുത്തി ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാ ക്രമക്കേടുകള്‍ക്കും കാരണമെന്നും, ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവില്‍ കോടതിയാണെന്നിരിക്കേ സൂരജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















