മദ്യപിച്ച് എസ്. ഐയെയും പോലീസുകാരനെയും എസ്പിയും സംഘവും ഓടിച്ചിട്ട് പിടികൂടി

മദ്യപിച്ച് കോപ്രായം കാട്ടിയ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും എസ്.പി പിടികൂടി. വാഹനപരിശോധന നടത്തുന്നതിനിടെ മദ്യപിച്ച് ജോലിചെയ്ത എസ്. ഐയെയും കോണ്‍സ്റ്റബിളിനെയുമാണ് കൊല്ലം റൂറല്‍ എസ്.പി പി ശശികുമാര്‍ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുംവഴി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെ കൊട്ടാരക്കര എസ്. ഐ ഓടിച്ചിട്ട് പിടികൂടി.
വേഗതാ പരിശോധന നടത്തുന്ന എന്റര്‍സെപ്റ്ററിലെ ചുമതലക്കാരനായ ശൂരനാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എ ഗോപാലന്‍, പൂത്തൂര്‍ സ്റ്റേഷനിലെ സീനിയല്‍ കോണ്‍സ്റ്റബില്‍ സി ആര്‍ പ്രമോദ് എന്നിവരെയാണ് എസ്.പി നേരിട്ട് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കൊല്ലം റൂറല്‍ എസ് പി പി ശശികുമാര്‍ നേരിട്ടെത്തിയാണ് വാഹനവും പോലീസുകാരെയും പരിശധിച്ചത്.എസ്.പി കൊട്ടാരക്കരയില്‍ നിന്നും എസ് ഐയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകായായിരുന്നു.
എന്നാല്‍ സ്റ്റേഷനില്‍നിന്നും വൈദ്യപരിശോധനയയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ കോണ്‍സ്റ്റബില്‍ പ്രമോദ് ഓചി രക്ഷപ്പെചാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന എസ്‌ഐ ബെന്നിലാലുവും പോലീസുകാരും ഓടിച്ചിച്ച് കോണ്‍സ്റ്റബില്‍ പ്രമോദിനെ പിടിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരും മദ്യപിച്ചതായി തെളിഞ്ഞു. എന്നാല്‍ ഇരുവരും രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ സമ്മതിച്ചില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പി ഇവരെ സസ്‌പെന്‍ഡ് ചെയ്തു.
ഇവര്‍ നടത്തുന്ന പരിശോധനയെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനാലാണ് എസ്പി നേരിട്ട് തന്നെ വാഹനപരിശേധനയ്ക്ക് എത്തിയ്ത്.ഡിജിപി ടിപി സെന്‍കുമാറിന്റെ പുതിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലായിരുന്ന പരിശോധന. കോണ്‍സ്റ്റബില്‍ പ്രമോദിനെക്കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















