മുംബൈയില്‍ ബഹുനിലക്കെട്ടിടത്തിന് തീ പിടിച്ച് ഏഴു പേര്‍ വെന്തു മരിച്ചു

മുംബയിലെ അന്തേരിക്ക് സമീപത്തെ ചണ്ഡീവാലിയില്‍ ബഹുനിലക്കെട്ടിടത്തിന് തീ പിടിച്ച് ഏഴു പേര്‍ വെന്തു മരിച്ചു. 18 പേര്‍ക്ക് മാരകമായി പൊള്ളലേറ്റു. ഇന്ന് വൈകിട്ട് 5.30ഓടെയാണ് നഗരത്തിലെ പ്രാന്തപ്രദേശമായ പോവയിലാണ് അപകടം നടന്നത്. 21 നിലകളുള്ള ലെയ്ക് ഹോം സൊസൈറ്റി ബില്‍ഡിംഗ് നമ്പര്‍ 3ലാണ് സംഭവം നടന്നത്.
പതിനാലാം നിലയില്‍ നിന്ന് മുകളിലേക്കാണ് തീപിടിച്ചത്. അഗ്‌നിശമനസേന നിരവധി പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റവരെ ഹീരാനന്ദാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍ തീയണക്കാനായി സംഭവസ്ഥലത്തുണ്ട്. സംഭവം നടക്കുമ്പോള്‍ ലിഫ്റ്റില്‍ കുടുങ്ങിയാണ് മൂന്നുപേര്‍ മരണമടഞ്ഞത്. അപകടകാരണം ഇതുവരെ സ്ഥിരീകരിച്ചില്ല.നാലോളം പേരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയതായി അഗ്‌നിശമനപ്രവര്‍ത്തകര്‍ വ്യക്തമാക്കി. രാത്രി ഏറെ വൈകിയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















