ബോംബ് സ്‌ഫോടനവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പഠിച്ച പ്രതികരിക്കാമെന്ന് വിഎസ്

കണ്ണൂര്‍ പാനൂരിലെ ചെറ്റക്കണ്ടിയില്‍ ശനിയാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതേക്കുറിച്ച സമഗ്ര അന്വേഷണം നടത്തണം. മാര്‍ക്‌സിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ആഭ്യന്തര വകുപ്പ് ഈ സംഭവത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം പ്രവര്‍ത്തകന്‍ പള്ളിച്ചാലില്‍ വിനോദനെ ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് കൊന്ന അതേ പഞ്ചായത്തിലാണ് ഈ സംഭവവും ഉണ്ടായത്. നിരന്തരം പൊലീസ് നിരീക്ഷണം നടത്തുന്ന പ്രദേശത്ത് നടന്ന സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ട്. സ്‌ഫോടനം നടന്നത് പൊലീസിന്റെ വീഴ്ച കൊണ്ടാണെന്നും കോടിയേരി പറഞ്ഞു.അതേസമയം,സംഭവത്തെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















