പിണറായി വിജയനെ ഇടതുമുന്നണി കണ്‍വീനറാക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം

പിണറായി വിജയനെ ഇടതുമുന്നണി കണ്‍വീനറാക്കാന്‍ കഴിഞ്ഞ രണ്ടുദിവസമായി ചേരുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ ഔദ്യോഗികതീരുമാനം അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാവൂ. കേന്ദ്രക്കമ്മിറ്റിയംഗം വൈക്കം വിശ്വനാണ് നിലവില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍. പിണറായി വിജയനാണ് നിലവില്‍ ഇടതുമുന്നണിയുടെ സംഘടനാ ചുമതല. വൈക്കം വിശ്വന്‍ നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലില്ല. ഇതിനു പുറമെ, ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വി.എസ്സിന്റെ പരസ്യപ്രസ്താവനയും അദ്ദേഹത്തിനെതിരെ സെക്രട്ടേറിയറ്റ് പാസ്സാക്കിയ പ്രമേയവും മറ്റു പരാതികളുമൊക്കെ പി.ബി. കമ്മീഷന്റെ പരിഗണനയ്ക്ക് വിടാനും കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു.
കേരളത്തിലെ സംഘടനാതര്‍ക്കങ്ങള്‍ രണ്ടു ദിവസങ്ങളായി ചേര്‍ന്ന കേന്ദ്രക്കമ്മിറ്റിയോഗം ചര്‍ച്ചയ്‌ക്കെടുത്തില്ല. ആവശ്യമെങ്കില്‍ കേന്ദ്രക്കമ്മിറ്റിയോഗം ഈ വിഷയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യും. അരുവിക്കര ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ ഇരുവിഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. നേതൃത്വം ജാഗ്രത പാലിച്ചില്ലെങ്കില്‍ അരുവിക്കരയില്‍ ദോഷമുണ്ടാവുമെന്ന് യെച്ചൂരിയുമായുള്ള ചര്‍ച്ചയില്‍ വി.എസ്. മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാര്‍ട്ടിയിലെ സംഘടനാപ്രശ്‌നങ്ങള്‍ ഏതുനിലയില്‍ പരിഗണിക്കണമെന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെടുക്കും. പി.ബി. കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തിലാക്കുന്ന കാര്യവും അപ്പോഴേ തീരുമാനിക്കൂ. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള പി.ബി. കമ്മീഷന്റെ ഘടനയില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















