ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാം ജയിലില്‍ അസുഖാഭിനയത്തില്‍, വിദഗ്ധ ചികിത്സയൊരുക്കാന്‍ ഉന്നതരുടെ കള്ളക്കളി, നടക്കില്ലെന്ന് പോസിക്യൂഷന്‍

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാം അസുഖാഭിനയത്തില്‍. കടുത്തം ശരീരം വേദനയും, കാഴ്ചക്കുറവും, കേല്‍വിക്കുറവുമാണ് നിസാമിന്റെ അസുഖക്കളി. എന്നാല്‍ നിസാമിനെ ജയിലിന് പുറത്തെത്തിക്കാന്‍ ഉന്നതുടെ ഇടപെടലാണ് ഇതിനു പിന്നില്‍. നിലവില്‍ കാപ്പചുമത്തി അകത്തിട്ടിരിക്കുകയാണ് നിസാമിനെ. നിസാമിന്റെ വാര്‍ത്തകള്‍ മാദ്ധ്യമശ്രദ്ധയില്‍ നിന്ന് അകന്നതോടെയാണ് ഉന്നതരുടെ സാഹയത്തോടെ ചികിത്സാ സുഖവാസമൊരുക്കാന്‍ നീക്കം നടക്കുന്നത്. നിസാമിന് ഗുരുതര രോഗങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പൊലീസിന്റെ സഹായവും ഇതിനുണ്ടെന്നാണ് സൂചന. ആശുപത്രി പരിശോധനയില്‍ ഡോക്ടര്‍മാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുന്ന തരത്തിലേക്കാണ് ഇടപെടല്‍. ഇതിനായിട്ടാണ് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് നിസാം ഹര്‍ജി നല്‍കിയത്.
നിസാമിന്റേത് അസുഖഭിനയമാണെന്നും ജയില്‍ ഡോക്ടറുടെ സേവനത്തിലുപരി ഒന്നും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഇതിനെതിരെ ഒരു പൊതുപ്രവര്‍ത്തകന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതോടെ നിസാമിനെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഉന്നതരും പൊലീസുകാരും വെട്ടിലായി. മുഹമ്മദ് നിസാമിന്റെ വൈദ്യപരിശോധനയുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് നിസാമിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷയിലാണ് ജില്ലാ ജഡ്ജി പി. നന്ദനകൃഷ്ണന്‍ ചികിത്സാ വിവരങ്ങള്‍ ഹാജരാക്കാന്‍ പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിനോട് ആവശ്യപ്പെട്ടത്. കേസ് ഈമാസം 11ലേക്ക് മാറ്റി. കഴിഞ്ഞ 26നാണ് കുറ്റപത്ര സമര്‍പ്പണത്തിന് ശേഷമുള്ള പ്രാഥമിക വാദം ജില്ലാ കോടതിയില്‍ ആരംഭിച്ചത്. തുടര്‍വാദത്തിന് വെള്ളിയാഴ്ച രാവിലെ പത്തോടെ നിസാമിനെ പ്രിന്‍സിപ്പില്‍ ജില്ലാ സെഷന്‍സ് ജഡ്ജി നന്ദനകൃഷ്ണന്റെ മുമ്പാകെ ഹാജരാക്കി. നിസാമിന്റെ വിദഗ്ധ ചികിത്സക്കായുള്ള അപേക്ഷയെ സ്‌പെഷല്‍ പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു എതിര്‍ത്തു.
പല ഘട്ടത്തിലും നിസാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നെന്നും ഇതിലൊന്നും കണ്ടത്തൊത്ത രോഗങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് വൈദ്യപരിശോധനയുടെ വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടത്. കാഴ്ചക്കുറവും കേള്‍വിക്കുറവും ശരീരവേദനയുമാണ് നിസാം ഉന്നയിച്ചത്. ഇതിന് ജയിലിലെ ആയുര്‍വേദ ചികിത്സ പോരെന്നും വിദഗ്ധ ചികിത്സ വേണമെന്നുമാണ് ആവശ്യം. ഇതിനിടെ, കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയുടെ അപേക്ഷ കോടതിയിലത്തെി.
നിസാമിന്റെ രണ്ടു വാഹനങ്ങള്‍ വിട്ടു നല്‍കണമെന്നും ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നുമാണ് പ്രതിയുടെ ആവശ്യം. എന്നാല്‍ പ്രതി ചന്ദ്രബോസിനെ കൊല്ലാന്‍ ഉപയോഗിച്ചതാണ് ഹമ്മര്‍ കാറെന്നും അത് തൊണ്ടി ആയതിനാല്‍ വിട്ടുനല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഭാര്യ ഉപയോഗിച്ചിരുന്ന ജാഗ്വാര്‍ കാര്‍ വിട്ടുനല്കിയാല്‍ തിരിച്ചുകൊണ്ടുവരുമോ എന്ന് സംശയമുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോപ്പചുമത്തുകയും ചെയ്തു. അസുഖം അഭിനയിച്ച് ജയിലില്‍ നിന്ന് പുറത്ത് കടക്കാനാണ് നിസാമിന്റെ ലക്ഷ്യം. നിസാമിന് അസുഖമുണ്ടെന്ന് വരുത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് ശ്രമം നടന്നിരുന്നു.എന്നാല്‍ പരിശോധനയില്‍ അസുഖമൊന്നും ഇല്ലെന്ന് കണ്ട്തിയതും മാധ്യമ വാര്‍ത്ത ആയതിനാലും ആ നീക്കം പൊളിഞ്ഞു. അതിനുശേഷമാണ് പുതിയ നീക്കവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















