വനിത ജയിലില്‍ തടവുകാര്‍ക്ക് ദുരിത ജീവിതം, നാപ്കിനു പകരം പഴന്തുണി, രാത്രികാലങ്ങളില്‍ പുരുഷ വാര്‍ന്‍മാരുടെ പരിശോധന

വനിത ജയിലില്‍ തടവുകാര്‍ക്ക് ദുരിത ജീവിതം. നാപ്കിനു പകരം പഴന്തുണിയാണ് ജയിലില്‍ നല്‍കുന്നതെന്നാണ് ആരോപണം. രക്തസ്രാവത്തിനോ മറ്റ് രോഗങ്ങള്‍ക്കോ ഇവിടെ ചികിത്സയില്ല, പ്രസവിച്ചു കിടക്കുന്നവര്‍ക്ക് പരിചരണം ലഭിക്കണമെങ്കില്‍ സഹതടവുകാര്‍ മനസ്സു വയ്ക്കണം. വിയ്യൂര്‍ വനിതാ ജയിലിലെ അന്തേവാസികളില്‍ പലര്‍ക്കും ശിക്ഷാ കാലാവധി കഴിഞ്ഞ് ജീവനോടെ പുറത്തിറങ്ങാന്‍ കഴിയുന്നത് ഭാഗ്യം കൊണ്ടു മാത്രം.
വിയ്യൂരിലെ പുരുഷ ജയിലില്‍ അടുത്തിടെ രണ്ടു തടവുകാര്‍ മരിച്ചത് സമയത്ത് ചികിത്സ കിട്ടാത്തതുകൊണ്ടാണെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സമീപത്തെ വനിതാ ജയിലിലെ സ്ഥിതി അതിനേക്കാല്‍ ദയനീയമാണെന്ന വിവരം പുറത്ത് വരുന്നത്. വനിതാ ജയിലിലെ അന്തേവാസികള്‍ക്ക് സ്ത്രീകള്‍ക്കു ലഭിക്കേണ്ട ചുരുങ്ങിയ പരിഗണന പോലും ലഭിക്കുന്നില്ലെന്ന് ഇവിടെ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ പറയുന്നു.
വിചാരണത്തടവുകാരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പരാതിയെന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്നുണ്ടെങ്കിലും ജഡ്ജിക്കു മുന്നില്‍ എന്തെങ്കിലും പറയാന്‍ ആരും ധൈര്യപ്പെടാറില്ല. അതു കൊണ്ടാണ് ഇവിടത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറം ലോകം അറിയാതെ പോകുന്നതെന്ന് മുന്‍ തടവുകാര്‍ പറയുന്നു.
വനിതാ തടവുകാര്‍ക്ക് ആര്‍ത്തവസമയത്ത് ഉപയോഗിക്കാനുള്ള പ്രത്യേക തുണി ജയിലുകളിലേക്ക് അനുവദിച്ചിട്ടുണ്ട്. പക്ഷേ ഇതിനു പകരം വൃത്തിയില്ലാത്ത പഴന്തുണികളാണ് നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. രക്തസ്രാവമുള്ള രോഗികള്‍ക്ക് അടിയന്തര ചികിത്സ കിട്ടാറില്ല. പലപ്പോഴും ഇവര്‍ രക്തം വാര്‍ന്നു കൊണ്ട് നടക്കുന്ന സ്ഥിതിയാണുള്ളത്.
പാരസെറ്റമോള്‍ ഉള്‍പ്പെടെ മൂന്നു ഗുളികകള്‍ മാത്രമാണ് ജയിലില്‍ അസുഖം ബാധിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍ക്ക് സമയത്തിന് ചൂടു വെള്ളം ലഭിക്കാനുള്ള സൗകര്യം പോലും ഇല്ല. ഇത്തരം അമ്മമാരുടെയും നവജാത ശിശുക്കളുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതേയില്ല. സഹതടവുകാര്‍ ജയിലില്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അമ്മയെയും കുഞ്ഞിനെയും പരിചരിക്കാന്‍ ആരും ഉണ്ടാവില്ല.
അരയ്‌ക്കൊപ്പം മാത്രം മറയുള്ള കുളിമുറികളും കക്കൂസുകളുമാണ് ജയിലുള്ളത്. ഇവയ്ക്കിടയിലൂടെ ആണ്‍ വാര്‍ഡന്മാര്‍ ഇടയിക്കിടെ കയറിയിറങ്ങും. രാത്രികളില്‍ പോലും പരിശോധനയുടെ പേരില്‍ പുരുഷ വാര്‍ഡന്മാര്‍ കടന്നു വരുന്നു. പലരുടെയും നോട്ടങ്ങളും പെരുമാറ്റവും ഒട്ടു സുഖകരമല്ല. ഇതേ കുറിച്ച് പരാതിയുണ്ടെന്നു പറഞ്ഞാല്‍ എഴുതാന്‍ കടലാസ് പോലും കൊടുക്കില്ല. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ മാനസിക രോഗികളായി മുദ്ര കുത്തുകയാണ് പതിവെന്നും മുന്‍ തടവുകാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















