പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം. വിഴിഞ്ഞത്തെ ചൊല്ലി വിഎസും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര്

പ്രതിപക്ഷ ബഹളത്തോടെ നിയമലഭാ സമ്മേളനത്തിന് തുടക്കം. വിഴഞ്ഞത്തെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രൂക്ഷ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി. വിജയകുമനാറിനുവേണ്ടി വിഴിഞ്ഞത്തെ അട്ടിമറിക്കുകയാണ് പ്രതിപക്ഷം എന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്വകാര്യവ്യക്തിക്ക് വിഴിഞ്ഞം അടിയറവ് വെക്കാനാകില്ലെന്ന് വിഎസ് പറഞ്ഞു. എന്നാല്‍ എന്ത് വിലകൊടുത്തും വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബാര്‍കോഴക്കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബാനറുകളും പ്‌ളക്കാര്‍ഡുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ പ്രതിഷേധിച്ചത്.
കെ.എം. മാണി, കെ. ബാബു എന്നിവരെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും പ്‌ളക്കാര്‍ഡുകളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചോദ്യോത്തരവേളയോട് സഹകരിക്കണമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സുഗമമായി ചോദ്യോത്തരവേള നടന്നു.
ചോദ്യങ്ങളോട് പ്രതിപക്ഷവും സഹകരിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ചോദ്യങ്ങളായിരുന്നു ചോദ്യോത്തരവേളയില്‍ ഏറെയും.അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സഭാ സമ്മേളനം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. കാര്യോപദേശക സമിതി യോഗം ചേര്‍ന്നാകും തീരുമാനമെടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















