വിഴിഞ്ഞം പദ്ധതി സുതാര്യമായി നടപ്പാക്കുമെന്നും അദാനിയെ കണ്ടത് താന്‍ ഒറ്റയ്ക്കല്ലെന്നും ഉദ്യോഗസ്ഥര്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതി സുതാര്യമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും പദ്ധതി നടപ്പാക്കും. അദാനിയെ കണ്ടത് താന്‍ ഒറ്റയ്ക്കല്ലെന്നും ഉദ്യോഗസ്ഥര്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി നഷ്ടപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായാണ് പ്രതിപക്ഷത്തിന്റെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് എതിര്‍പ്പുകളും വ്യാജ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത് വരുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തു നിന്നും ഇ.പി.ജയരാജനാണ് ചോദ്യം ഉന്നയിച്ചത്.
അദാനി ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്ട്‌സുകളും രേഖകളും കാണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും പദ്ധതി സംബന്ധിച്ച് അദാനിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഇതിന്റെ മിനിട്ട്‌സ് എന്തുകൊണ്ടു തയാറാക്കിയില്ലെന്നും ഭരണപക്ഷം ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















