മുഖ്യമന്ത്രിയുടെ പഴ്‌സേണല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ഏറ്റവും ഒടുവില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സേണല്‍ വെബ്‌സൈറ്റും ഹാക്ക്് ചെയ്യപ്പെട്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഡോട്ട് നെറ്റ് എന്ന ഡൊമെയ്‌നിലുള്ള സൈറ്റാണ് ഹാക്ക് ചെയ്തത്. ആക്രമണം നടന്നെന്നു മനസ്സിലാക്കിയ അണിയറപ്രവര്‍ത്തകര്‍ സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. സൈറ്റ് ഇപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്തിരിക്കുകയാണ്.
പലസ്തീനെക്കുറിച്ച് അറിയിക്കാന്‍ ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്ന് ഹാക്കര്‍മാര്‍ സന്ദേശം അറിയിച്ചു. മുസ്‌ലിംകളെ കൊല്ലുന്നത് അംഗീകരിക്കില്ലെന്നും അത് അവസാനിപ്പിക്കണമെന്നും ഹാക്കര്‍മാരുടെ സന്ദേശത്തില്‍ പറയുന്നു. ഏപ്രിലില്‍ കൊച്ചി മെട്രോ റയിലിന്റേതുള്‍പ്പെടെ അറുപതോളം വെബ്‌സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















