ഐജി ടിജെ ജോസിനെ ഡീബാര്‍ചെയ്യാന്‍ എംജി സര്‍വകലാശാല, കോപ്പിയടിച്ചതിന് തെളിവുണ്ടെന്ന് ഡിന്‍ഡിക്കേറ്റ് ഉപസമിതി

മുന്‍ തൃശൂര്‍ ഐജി ടിജെ ജോസിനെതിരെ എംജി സര്‍വ്വകലാശാല ഡീബാര്‍ ചെയ്യും. ഐജി കോപ്പിയടിച്ചതിന് തെളിവുണ്ടെന്നാണ് വൈസ് ചാനസലര്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ റിപ്പോര്‍ട്ട് ഉടന്‍ വിസിക്ക് കൈമാറും. ഇതോടെ ഐപിഎസ് ഉദ്യോഗസ്ഥനെ ഡീബാര്‍ ചെയ്ത് നടപടിയും വരും. \'\'കോപ്പിയടിച്ചില്ലെന്നും പൊലീസില്‍തന്നെ ഒരു വിഭാഗം ഗൂഢാലോചന നടത്തുകയും അപകീര്‍ത്തിപ്പെടുത്താന്‍ എംജി സര്‍വകലാശാലയെ മറയാക്കുകയും ചെയ്തുവെന്നും ഐജി ടി.ജെ. ജോസ് എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കറ്റ് ഉപസമിതിക്കു മുന്‍പാകെ മൊഴി നല്‍കിയിരുന്നു. കര്‍ച്ചീഫിനുള്ളില്‍ മടക്കി വച്ച് കോപ്പിയടിച്ചുവെന്നായിരുന്നു ഐജിക്കെതിരായ ആരോപണം. ഇതിനെ സമര്‍ത്ഥമായി മറികടക്കാനുള്ള മൊഴിയാണ് ടിജെ ജോസ് നല്‍കിയത്. എന്നാല്‍ ഈ പരീക്ഷ സെന്ററില്‍ വ്യാപക കോപ്പിയടിയായിരുന്നുവെന്നും പിടിക്കപ്പെട്ടത് ഐജിയായപ്പോള്‍ അത് വിവാദമാവുകയുമായിരുന്നുവെന്ന നിലപാടിലാണ് തെളിവെടുപ്പിനൊടുവില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി എത്തിയത്.
\'\' കര്‍ച്ചീഫിനുള്ളില്‍ ഉണ്ടായിരുന്നത് ഹാള്‍ടിക്കറ്റായിരുന്നു. ഹാള്‍ടിക്കറ്റ് ആദ്യം പറന്നുപോയി. തുടര്‍ന്ന് ഇതെടുത്ത് കര്‍ചീഫിനുള്ളില്‍ വയ്ക്കുകയായിരുന്നു. തറയില്‍ നിന്ന് ഇത് കുനിഞ്ഞെടുക്കുന്നതു കണ്ട ഉദ്യോഗസ്ഥര്‍ കോപ്പിയെന്നു തെറ്റിദ്ധരിച്ചതാണ്. തലേന്ന് പുലര്‍ച്ചെ മൂന്നുമണിവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പരീക്ഷയ്ക്ക് കാര്യമായി തയ്യാറെടുക്കാന്‍ സാധിച്ചില്ല. മനസ്സില്‍ തോന്നിയത് ചിലത് എഴുതി. എഴുതിയ േപപ്പറുകള്‍ പരിശോധിച്ചാല്‍ കോപ്പിയടിച്ചതല്ലെന്നു ബോധ്യപ്പെടുമെന്നും ഐജി മൊഴി നല്‍കി. എന്നാല്‍ ഇന്‍വിജിലേറ്ററിന്റെ ഭാഗം മാത്രമേ അംഗീകരിക്കാന്‍ സമിതിക്ക് കഴിയൂ.
അധികം എഴുതാന്‍ സാധിക്കാത്തതുകൊണ്ടാണ് പരീക്ഷാ ഹാളില്‍നിന്നു നേരത്തേ പോയത്. ചോദ്യപേപ്പര്‍ തിരികെ കൊടുത്തിട്ടാണ് പോയത്. ഹാള്‍ടിക്കറ്റ് നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടില്ല \'\' ഐജി വിശദീകരിച്ചിരുന്നു. ഐജിയോടൊപ്പം പരീക്ഷയെഴുതിയ ഏതാനും വിദ്യാര്‍ത്ഥികളുടെ മൊഴികളും സമിതി എടുത്തിട്ടുണ്ട്. അതിലെ അവ്യക്തതകളും കോപ്പിയടിയുടെ സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. എല്‍.എല്‍.എം. പരീക്ഷയില്‍ ടി.ജെ. ജോസ് കോപ്പിയടിച്ചെന്ന് എം.ജി. സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ടും സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നിലുണ്ട്. പരീക്ഷ നടന്ന കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ എത്തിയാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
എന്നാല്‍ സര്‍വ്വകലാശാലാ ചട്ടമനുസരിച്ച് ഇന്‍വിജിലേറ്ററിന്റെ നിലപാടാണ് പ്രധാനം. ജോസ് കോപ്പിയടിച്ചുവെന്ന നിലപാടില്‍ ഇ്ന്‍വിജിലേറ്റര്‍ ഉറച്ചു നില്‍ക്കുകയാണ്. കൈയില്‍ എന്തോ ഒരു തുണ്ടുണ്ടായിരുന്നുവെന്ന് ജോസും വ്യക്തമാക്കുന്നു.
ഇന്‍വിജിലേറ്റര്‍ കോപ്പിയടി നടന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ മുന്‍ ഐജിയെ സംരക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് പ്രഫ.സി.എച്ച്. അബ്ദുല്‍ ലത്തീഫിന്റെ അധ്യക്ഷതയിലുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി എത്തിയത്. ജോസിനെതിരെ നടപടിയെടുക്കാത്തത് തെറ്റായ കീഴ് വഴക്കമാകുമെന്നും സമിതി വിലയിരുത്തി കഴിഞ്ഞു. മറ്റ് വാദങ്ങളെല്ലാം നിരപരാധിത്വം തെളിയിക്കാനുള്ള വെറും കഥകള്‍ മാത്രമായാണ് അബ്ദുല്‍ ലത്തീഫ് സമിതിയുടെ കണ്ടെത്തല്‍.
ഇതോടെ ഐജിയെക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പും നിര്‍ബന്ധിതമാകും. നേരത്തെ ഉത്തരമേഖലാ എഡിജിപി നടത്തിയ അന്വേഷണത്തില്‍ ടിജെ ജോസ് കോപ്പിയടിച്ചതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















