ശബരീനാഥന് ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്താണെന്ന് കെഎസ്‌യു

എതിര്‍പ്പുകളെല്ലാം കാറ്റില്‍ പറത്തി അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെഎസ്‌യു പ്രചാരണ രംഗത്ത് സജീവമായി. ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്തായിരുന്നു കെ.എസ്.ശബരീനാഥനെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉയര്‍ത്തിയ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് അടഞ്ഞ അധ്യായമാണെന്നും പോസ്റ്റുമോര്‍ട്ടത്തിന് ഇല്ലെന്നും ജോയ് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് ശബരീനാഥനെതിരേ ശക്തമായി രംഗത്തുണ്ടായിരുന്നത് കെഎസ്‌യുവാണ്. ശബരീനാഥന് വിജയ സാധ്യതയില്ലെന്നും ഡോ എം.ടി.സുലേഖയെ സ്ഥാനാര്‍ഥിയാക്കണമെന്നും അല്ലാത്തപക്ഷം മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ പരിഗണിക്കണമെന്നുമായിരുന്നു കെഎസ്‌യുവിന്റെ നിലപാട്. കെഎസ്‌യുവിന്റെ നിലപാട് പരസ്യമായി തള്ളിയ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അരുവിക്കരയില്‍ നടക്കുന്നത് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അല്ലെന്നും വ്യക്തമാക്കിയിരുന്നു. ഫ്‌ളാഷ് മോബുകളും പ്രകടനങ്ങളുമായി കെഎസ്‌യുവും വരും ദിവസങ്ങളില്‍ അരുവിക്കരയില്‍ സജീവമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















