കൊച്ചിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഗോഡൗണുകളില്‍ നിന്നും മാഗി പിടിച്ചെടുത്തു

കൊച്ചിയില്‍ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഗോഡൗണുകളില്‍ നിന്നും മാഗി നൂഡില്‍സ് പിടിച്ചെടുത്തു. വില്‍പ്പനയ്ക്കല്ലെന്നു രേഖപ്പെടുത്തിയ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. മാഗി നൂഡില്‍സില്‍ അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്ന് മാഗിയുടെ വില്‍പ്പന കേരളത്തില്‍ നിരോധിക്കുകയായിരുന്നു. വില്‍ക്കാത്ത മാഗി നൂഡില്‍സ് എജന്‍സികള്‍ തിരിച്ചെടുക്കുമെന്ന് നേരത്തെ വ്യാപാരികളെ അറിയിച്ചിരുന്നു. എന്നാല്‍ മാഗി വില്‍പ്പനയ്ക്കായി നല്‍കിയ പല എജന്‍സികളും ഇപ്പോള്‍ അത് തിരികെ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പരാതിപ്പെട്ടു. ഇനി മുതല്‍ ഇത്തരത്തില്‍ മാഗി നൂഡില്‍സ് സൂക്ഷിക്കുന്ന വ്യാപാരികളില്‍ നിന്നും പിഴ ഈടാക്കുമെന്നു അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















