ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്താണ് ശബരീനാഥനെന്ന് കെ.എസ്.യു

അരുവിക്കരയിലെ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ മലക്കം മറിഞ്ഞ് കെ.എസ്.യു. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍ ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്താണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് കെ.എസ്.യു എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അത് അടഞ്ഞ അദ്ധ്യായമാണെന്നും പോസ്റ്റുമോര്‍ട്ടത്തിന് ഇല്ലെന്നും വി.എസ് ജോയ് വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് ശബരീനാഥനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കെ.എസ്.യു നേതൃത്വം ഉന്നയിച്ചിരുന്നത്. ശബരീനാഥന് വിജയ സാധ്യതയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നിരുന്ന കെ.എസ്.യു നേതൃത്വം ജി. കാര്‍ത്തികേയന്റെ ഭാര്യയായ ഡോ. എം.ടി സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അതിന് തയ്യാറല്ലെങ്കില്‍ പ്രവര്‍ത്തി പരിചയമുള്ള മുതിര്‍ന്ന പാര്‍ട്ടിനേതാക്കളെ രംഗത്തിറക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
അരുവിക്കരയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കെ.എസ്.യുവിന്റെ നിലപാടുകളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, അരുവിക്കരയില്‍ നടക്കുന്നത് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ലെന്ന് വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















