ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലമൂവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. നാല് മാവോയിസ്റ്റ് കമാന്‍ഡര്‍മാരും അറസ്റ്റില്‍. മാവോയിസ്റ്റുകളില്‍ നിന്ന് വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. പൊലീസും സിആര്‍പിഎഫും ചേര്‍ന്നായിരുന്നു നടപടി.
സത്ബര്‍വ പൊലീസ് സ്‌റ്റേഷനു സമീപമുള്ള റോഡിലൂടെ മാവോയിസ്റ്റുകള്‍ വാഹനത്തില്‍ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. വാഹനം അടുത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ത്തു. മാവോയിസ്റ്റുകളും തിരിച്ചു വെടിവച്ചു. എ.കെ. 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















