അരുവിക്കര ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിനായി വിഎസ് ഇന്നെത്തും, ആവേശത്തോടെ പ്രവര്‍ത്തകര്‍

അരുവിക്കര ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ജയിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് അരുവിക്കരയില്‍ ഇപ്പോള്‍ ആവേശത്തോടെ നടന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍, അരുവിക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാറിന്റെ പ്രചാരണത്തിനു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തും എന്ന് അറിഞ്ഞതോടെ സഖാക്കന്മാരും ജനങ്ങളും ആവേശത്തിലാണ്. വൈകിട്ട് അഞ്ചുമണിക്ക് ആര്യനാട് കവലയില്‍ നടക്കുന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാകും വി.എസ്. അച്യുതാനന്ദന്‍ സംസാരിക്കുക.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്റെ പ്രചാരണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖര്‍ ഇന്നു മണ്ഡലത്തിലിറങ്ങും. പൂവച്ചല്‍, തൊളിക്കോട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ഇന്നത്തെ പ്രചാരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥി എ.ദാസ് ഇന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















