സലിംരാജിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്

കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സലിംരാജ് ഉള്‍പ്പെടെ ഏഴു പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ സിബിഐ പ്രത്യേക കോടതി ഇന്നു വിധി പറയും. പ്രതികള്‍ക്കു ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അവര്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവു നശിപ്പിക്കുന്നതിനും ഇടയാക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടു സിബിഐ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ആസൂത്രിതമായ തട്ടിപ്പാണു പ്രതികള്‍ നടത്തിയിട്ടുള്ളതെന്നും ഇതിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പതിന്നാലു കോടി രൂപയുടെ വന്‍ തട്ടിപ്പാണു നടന്നതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















